2017, മാർച്ച് 15, ബുധനാഴ്‌ച

ഉടായിപ്പ് ഉസ്മാൻ.

True caller ചിലപ്പോൾ ഒരു മുട്ടൻ പണി തരും. നമ്മുടെ ഫോൺ നമ്പർ ഉറ്റ കൂട്ടുകാർക്കോ കൂട്ടുകാരിക്കോ നൽകി, അവർ അത് വല്ല നിക്ക്നേമിലോ, രഹസ്യപ്പേരിലോ അവരുടെ ഫോണിൽ സേവ് ചെയ്തു വെച്ച്, ട്രൂകാളറിലേക്കു ഫോൺ  കോൺടാക്റ്റ് ഡാറ്റ അപ്ലോഡ് ചെയ്താൽ ആ പേരിലാവും പിന്നെ  ആ നമ്പർ ട്രൂകാളറിൽ സേവ് ചെയ്യുക.
പിന്നെ ആര് ആ നമ്പർ ട്രൂകാളറിൽ സേർച്ച് ചെയ്താലും, അല്ലെങ്കിൽ ട്രൂകാളർ ഉള്ളവർക്ക് നാം ആ നമ്പർ കൊടുത്താലും ആ വട്ടപ്പേര് (രഹസ്യപ്പേര് ) പുറത്താവും.

ഇപ്രാവശ്യം ദുബൈയിലേക്കു തിരിക്കുമ്പോൾ ഇത്തിരി നേരത്തെയിറങ്ങി. (കഴിഞ്ഞ പ്രാവശ്യത്തെ അബദ്ധം ഒഴിവാക്കാൻ) ഡിപ്പാർച്ചർ ഗേറ്റിനു പുറത്ത് ഊഴം കാത്തു നിന്നപ്പോൾ ദിർഹം വേണോ, വിക്കണോന്നു ചോദിച്ചൊരു വീരൻ വന്നു. ദിർഹം വിക്കാനും വാങ്ങാനുമില്ലന്നു പറഞ്ഞപ്പോൾ നമ്പർ തരാം സേവ് ചെയ്തോളൂ, ഉണ്ടാവുമ്പോൾ വിളിക്കണമെന്നും ഉസ്മാൻ എന്നാണു  പേരെന്നും  പറഞ്ഞു പഹയനൊരു നമ്പർ തന്നു.
ചുമ്മാ കിടക്കട്ടേന്നു കരുതി നമ്പർ അടിച്ചു സേവ് ചെയ്യാൻ നേരം ട്രൂ കാളർ അതാ അവൻറെ തനി നിറം എഴുതിക്കാട്ടുന്നു.
"ഉടായിപ്പ് ഉസ്മാൻ"
ആരോ മുട്ടൺ പണി കൊടുത്തതാണ്, അല്ലേൽ നമുക്ക് പണി കിട്ടാതിരിക്കാൻ പടച്ചോൻെറ വാണിംഗാണ് എന്നു തിരിച്ചറിഞ്ഞു, തന്ന നമ്പർ  സേവാക്കാതെ വിട്ടു.

അഭിപ്രായങ്ങളൊന്നുമില്ല: