പ്രവാസമാണല്ലോ നൊസ്റ്റാൾജിയയെ പെറ്റു വളർത്തുന്നത്.
കൂട്ടത്തിലൊരു പ്രവാസിക്കു കല്യാണപ്പ്രായമായപ്പോൾ ലക്ഷണമൊത്ത ഒരു ഗ്രാമീണ സുന്ദരിയെ മാത്രം വധുവായി കിട്ടിയാൽ മതിയെന്നു മോഹം തോന്നി.
കാച്ചിയെണ്ണ തേച്ച കാസ്കൈഡ് പോലുള്ള കാർക്കൂന്തലും, അതിൽ തുളസിയില ചൂടിയ പെൺകിടാവിൻെറ വെളുവെളുത്ത മുല്ലപ്പൂമ്പല്ലുകളും, ചുവചുവന്ന ചാമ്പക്കാ ചുണ്ടും തിരഞ്ഞു നടന്നവസാനം കിട്ടിയതിൽ ഹാപ്പിയടക്കി ഒരു നാടൻ കിടാവിനെ തന്നെ മിന്നു കെട്ടി.
ആദ്യരാത്രി കഴിഞ്ഞുറങ്ങി ഉറക്കമെണീറ്റ മണവാളൻ ടോയ്ലറ്റിൽ പോകുന്നതിന്ന് അനിവാര്യമായി ശീലമാക്കിയ "ബെഡ് കോഫി" തേടി.
ഗ്രാമീണ സുന്ദരി പ്രിപ്പേർഡായിരുന്നില്ല.
പക്ഷെ,
അതിനടുത്ത ദിവസം പുലർച്ചെ ആറു മണിക്കു ഒരു കുറ്റി പുട്ടും പഴവും, പപ്പടവും 'ബെഡ്കോഫി‘യുമായി.......
മണിയറയിലേക്കു വന്ന ഗ്രാമിണ ശാലീന സുന്ദരിയെ കണ്ടാണ് മണവാളൻ കണിയുണർന്നത്.
(നഗര ശീലങ്ങൾ ഉപേക്ഷിക്കാൻ കഴിയാത്തവർ ഗ്രാമീണ ശാലീനതയെ സ്വന്തമാക്കാൻ ശ്രമിക്കരുത് എന്നതു വിശദീകരിക്കാൻ ഈ 'കഥ' ഞങ്ങൾ ഗ്രാമീണർ സംഗമ വേളകളിൽ ഓർത്തു പറയാറുണ്ട്.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ