2017, ജനുവരി 21, ശനിയാഴ്‌ച

പ്രായോഗികജ്ഞാനം മഹാശ്ചര്യം.!

സ്ഥലം : നിലമ്പൂരിലെ തേക്ക് മ്യൂസിയം.
വിവിധ സ്കൂളുകളിൽ നിന്നു
സ്റ്റഡി ടൂറിനു വന്ന കുറേ കുട്ടികൾ, മൂന്നാലു സ്കൂൾ ബസ്സുകളിൽ നിന്നിറങ്ങി പ്രത്യേകം ലൈനപ്പായി നിൽപ്പുണ്ട്.
ധരിച്ച യൂനിഫോമിൽ നിന്ന്, പഠിക്കുന്ന  മീഡിയത്തിൻെറ അന്തരമറിയാം.
ഏതോ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നാണ് ആദ്യ ബസ്സ്. കുട്ടികളുടെ കഴുത്തിലെല്ലാം ടൈ ഉണ്ട്.
മറ്റേ ബസ്സുകൾ മലയാളം മീഡിയം സ്കൂളിൽ നിന്നുമാണ് തീർച്ച.
ടിക്കറ്റ് അറേഞ്ച് ചെയ്യാൻ പോയതാണ് ടീച്ചേർസ്.
ഇതിനിടയിൽ കുറച്ചു വിദേശികൾ കൂട്ടമായെത്തി, കുട്ടികളുടെ ക്യൂവിനു പാരലലായ ഞങ്ങളുടെ (ഫാമിലിക്കാരുടെ) വരിയിൽ നിന്നു.
ടൈ കെട്ടിയ കുട്ടികളുടെ സ്കൂളിലെ ഒരു അധ്യാപകൻ അതിലൊരാളോട് കുശലം ചോദിച്ചു.

"Hello, how are you"
വിദേശി പറഞ്ഞത് " ***********" ( കേട്ട എനിക്കും അധ്യാപകനും മനസ്സിലായില്ല).

അധ്യാപകൻ (വീണ്ടും)  : Where are you from?"
വിദേശി:  കുറച്ചു സമയമെടുത്ത്:  " ***********"

അധ്യാപകൻ: " No, your Native country?"
വിദേശി:  "****************"

അധ്യാപകൻ മറ്റൊരു അധ്യാപകനോട്:  "He can't understand my question due to slang of our English".

കുട്ടികളുടെ ക്യൂ പെട്ടന്നു മുന്നേറുന്നുണ്ട്.
ഇപ്പോൾ വിദേശികൾക്കു  സമാന്തരമായി ടൈ കെട്ടാത്ത മലയാളം മീഡിയം കുട്ടികളാണ്.
അതിലെ ഒരുത്തൻ.
"നോക്കടാ..ഇംഗ്ലീഷുകാര്"
മറ്റവൻ.
"അതിംഗ്ലീഷുകാരല്ലടാ...ജർമ്മൻകാരാ.. അവരുടെ  ബാഗുമ്മേൽ നോക്ക്, മേസട്ട് ഓസിലിൻെറയും മുള്ളറുടേയും ചിത്രങ്ങൾ..!"

(വേൾഡ് കപ്പിലെ സകല ടീമിൻെറയും കളിക്കാരുടേയും കോച്ചിൻെറയും പേരും മുഖവും ഓർത്തു വെക്കുന്ന മലപ്പുറത്തെ ഫുഡ്ബാൾ "കുട്ടികളോടാണോ മാഷേ..സ്ലാംഗ് കളി?")

അഭിപ്രായങ്ങളൊന്നുമില്ല: