2013 ജനുവരി 27, ഞായറാഴ്‌ച

Hand knitted sweater


ഷാര്‍ജ  റോള മാര്‍ക്കറ്റില്‍ പണ്ടു (1994) നൌഷാദുമൊത്തു വെറുതെ കറങ്ങി നടന്ന ദിവസങ്ങളിലൊന്നാണു ഒരു ഗുജറാത്തി സ്ത്രീയുടെ കടയില്‍ അവര്‍ തന്നെ തുന്നി വില്‍ക്കുന്ന ഈ ഭംഗിയുള്ള ഈ സ്വറ്റര്‍ കണ്ടു കയറിയത്.
തണുപ്പു തുടങ്ങിയിട്ടില്ലാത്തതിനാല്‍ കനത്ത വിലപേശലിനു വഴങ്ങേണ്ടി വന്നു ആ പാവം സ്ത്രീക്കു്.


എന്‍റെ പിശുക്കും എക്കണോമിക്സുംകാരണം ഒരു പാടു വര്‍ഷത്തെ ഉപയോഗം സഹിക്കാനാവാതെ അതില്‍ അവിടവിടെ “തൊപ്പ പൊങ്ങാന്‍“ തുടങ്ങിയപ്പോള്‍ അവസാനമതു കളയാന്‍ തീരുമാനിച്ചതായിരുന്നു,
അതേ പോലൊന്നു വാങ്ങിയിട്ടു കളയാമെന്നു കരുതി വീണ്ടും അതേ കടയന്വേഷിച്ചു ചെന്നപ്പോള്‍...
അവിടെ പകരം ഒരു മൊബൈല്‍ കടയാണിപ്പോള്‍.
നിരാശയോടെ മടങ്ങിയപ്പോള്‍ ഒരു ഗല്ലിയില്‍ അധികം വിസിബിള്‍ അല്ലാത്തൊരു മൂലയിലെ കടയില്‍ നിന്നൊരു ഗുജറാത്തി പെണ്‍കുട്ടിയുടെ വിളി..

“ആയിയേ ജീ..”
അങ്ങോട്ടു ചെന്നു Knitted sweater വില്‍ക്കുന്ന കട തന്നെ. (Hand) എന്നതു ഇല്ല.


“ ഐയ്സാ സ്വെറ്റര്‍ ഹെ? ഞാന്‍ ചോദിച്ചു. 


“യ തോ അബീ നഹീ..ദൂസരാ നമൂനാ ദേ ഗാ..! ” അവള്‍ കച്ചവടം പറഞ്ഞു.


“ നഹി.. മേരേ..കോ ബില്‍ക്കുല്‍ അയ്സാവാലാ ചാഹിയേ.!” 
യഹ് മൈം ഉദര്‍ വോ ദുക്കാന്‍ സെ കരീദാ”  
( ഞാന്‍ വിരല്‍ ചൂണ്ടി മൊബൈല്‍ കടയുടെ ഭാഗത്തേക്കു നോക്കവേ. അവളുടെ കണ്ണില്‍ നിന്നൊരു തുള്ളി അവളുടെ കമ്പനി സ്റ്റിച്ച് സ്വറ്ററില്‍ വീഴുന്നതു  ഞാന്‍ ശരിക്കും കണ്ടു).

അവള്‍ ഒരു കടമ എന്ന പോലെ പറഞ്ഞു.
“ യ ദീജിയേ മൈ പാഞ്ച് മിനിട്ട്കാ അന്തര്‍ ഇസ്കോ ഫിര്‍ താസാ കര്‍ക്കേ ദൂംഗാ..!” 


ഞാന്‍ സ്വറ്റര്‍ ഊരിക്കൊടുത്തു.


അവള്‍ അതുമായി കടയുടെ വര്‍ക്ക് ഏരിയയില്‍ പോയി. തിരിച്ചു വന്നപ്പോള്‍ എനിക്കു വിശ്വസിക്കാനാവാതായി. 
എന്‍റെ പഴയ സ്വറ്ററിന്‍റെ പൊന്തിനിന്ന രോമങ്ങളൊക്കെ പോയി പഴയതിനെക്കാള്‍ സുന്ദരമായിരിക്കുന്നു.


ഞാന്‍ പത്തു ദിര്‍ഹം അവളുടെ കയ്യില്‍ വെച്ചുപ്പോള്‍ അവള്‍ അതു തിരിച്ചു തന്നു. 


“ മാഫ് കീജിയേ... യ മേരാ അമ്മീനേ ബനായാ ഹോഗാ ലാസിം”.
ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ അവള്‍ വീണ്ടും കണ്ണു തുടച്ചിട്ടുണ്ടാവും.

1 അഭിപ്രായം:

ഗൗരിനാഥന്‍ പറഞ്ഞു...

ചിലപ്പോള്‍ ഇങ്ങനെയാണ് , ചിലതു നമ്മളെ കരയിപ്പിക്കും, സന്തോഷിപ്പിക്കും..എന്തായാലും അതു നമ്മുക്കു വെച്ചിട്ടുള്ളതായിക്കണം.. അല്ലേ...ഒരു ബ്ലോഗ് എഴുതി കഴിഞ്ഞപ്പോഴാണ് പണ്ടത്തെ പല ബ്ലോഗര്‍മാരും ലൈവ്‌ അല്ലെന്നു കണ്ടെത്തിയത്‌, ഞാനടക്കം, വെറുതെ പഴയ ആള്‍ക്കാരെ തേടി ഇറങ്ങിയതാണ്..