2014, മേയ് 18, ഞായറാഴ്‌ച

കുഴി മന്തി

ഞാൻ കരിപ്പൂരിൽ ലാൻഡു ചെയ്തു വീട്ടിലേക്കു തിരിക്കും വഴി റോഡരികിലെല്ലാം "കുഴി മന്തി" എന്ന വലിയ ബോർഡുകൾ കണ്ടു അതിശയത്തോടെ കൂട്ടുകാരനോടു ചോദിച്ചു.

" മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി കിട്ടിയതു പരസ്യ ബോഡുകളിൽ പോലും അറിയാനാവുന്നുണ്ട്. ജെ.സി.ബി എന്നതിനു പകരമായിട്ടാവും ഇപ്പോൾ കുഴി മാന്തി?"

സുഹൃത്ത് : കുഴി മാന്തിയല്ല. കുഴിമന്തി,   അറബി നാട്ടിൽ ഇത്രേം നാൾ ജീവിച്ചിട്ടും നിനക്കു കുഴിമന്തി അറിയില്ലേ?

കുറേ നേരം ചിന്തിച്ചപ്പോൾ തലച്ചോറ്റിലെ ബൾബ് മിന്നി...!

" ഓ...മന്തി, യമനിഫൂഡ്"

( നിതാഖാത്തിൻറെ ബൈ പ്രൊഡക്ടായി കേരളത്തിൽ ജനിച്ച പുതിയ ഭക്ഷണം)


അഭിപ്രായങ്ങളൊന്നുമില്ല: