2013, ജനുവരി 22, ചൊവ്വാഴ്ച

ഉച്ഛിഷ്ടതാ ജാഗ്രത.

ബോംബെയിൽ നിന്നു മംഗലാപുരത്തേക്കു വരികയായിരുന്ന ഒരു ട്രെയിൻ യാത്രയാണെന്റെ മറക്കാനാവാത്ത ട്രയിൻ യാത്രാ ഓർമ്മ.
 ഓർഡർ ചെയ്ത് പ്രാതൽ കിട്ടാൻ വളരെ വൈകി.
കിട്ടിയപ്പോൾ ഒന്നേ തുറന്നു നോക്കിയുള്ളൂ..

വളിച്ച ഇഡീലി.... :(
അല്ലെങ്കിലേ ഇഡ്ഡലി എനിക്കിഷ്ടമില്ല...!, അതിനു പുറമേ പഴക്കവും.....!
തുറന്നതിനെക്കാൾ വേഗത്തിൽ പൊതി കെട്ടി വെച്ചു.
ജനലിലൂടെ കയ്യിട്ടു പൊതി പുറത്തേക്കെറിയാൻ നോക്കിയപ്പോൾ ജനലിനപ്പുറം ഒരു ഭിക്ഷക്കാരി ബാലിക, എട്ടു പത്തു വയസ്സു വരും ഒക്കത്തൊരു കൊച്ചും ഉണ്ട്.
പൊതി എറിയാൻ കരുതിയ കൈ, പതിയെ താണു.. ആ കൈകളലേക്കു പൊതി വെച്ചു കൊടുത്തു.
അവൾ കുഞ്ഞിനെ പ്ലാറ്റ് ഫോമിൽ വെച്ചു പൊതി തുറന്നു നോക്കി. വളിച്ച മണമടിച്ചു അവൾ അതെന്റെ മുഖത്തേക്കെറിയുമെന്നു ഞാൻ ഭയപ്പെട്ടൂ ,
എന്നാൽ എച്ചിലാവാത്ത, തൂവെള്ള നിറമുള്ള, ആ നാലു പൂർണ്ണ ഇഡ്ഡിലികൾ കണ്ട   അവളുടെ സന്തോഷം കൊണ്ടുള്ള  കണ്ണീലെ തിളക്കം എന്റെ കണ്ണിൽ തട്ടി പ്രതിഫലിച്ചു.
ഞാൻ വല്ലാതായി.
അവൾ  ഇഡ്ഡലിപ്പൊതി ധൃതിയില്‍ ചുരുട്ടി നെഞ്ചത്തേക്കമർത്തി,  കുട്ടിയേയും വാരി ഒക്കത്തേറ്റി  ആളുകളുടെ കണ്ണില്‍ പെടാത്ത ഒരു  ഭാഗത്തേക്കൊരോട്ടമായിരുന്നു.
ഇന്നും എന്റെ കണ്ണിൽ  തങ്ങി നിൽക്കുന്നുണ്ട്,  ആ  നോട്ടവും ഓട്ടവും.
അതിനു ശേഷം ഭക്ഷണം വേസ്റ്റാക്കി കളയുന്നേരം എന്നും ഓർമ്മ വരുന്ന തിളങ്ങുന്ന കണ്ണുകൾ.
എന്നെ പിന്തുടരുന്ന ആ കണ്ണുകൾ.!!!

2 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

തികച്ചും ഉള്ളം തൊടുന്ന എഴുത്ത്

ശ്രീ പറഞ്ഞു...

അജിത് മാഷ് പറഞ്ഞത് സത്യം . മനസ്സില്‍ തൊട്ടു.