2012, ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

തുക്‍മാരിയ



ഇപ്രാവശ്യത്തെ നോമ്പു മിഡില്‍ ഈസ്റ്റുകാര്‍ക്കു വലിയ ത്യാഗത്തിന്‍റെതു തന്നെയായിരുന്നു. 50 ഡിഗ്രി ചൂടായ 15 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പകലുകള്‍. 
ദാഹത്തിനും പ്രാണന്‍ പറിഞ്ഞു പോകുന്ന വേദന.
അതിനാല്‍ പ്രാര്‍ത്ഥനകള്‍ക്കു പതിവിലും കവിഞ്ഞ ആത്മാര്‍ത്ഥത ഉണ്ടായിരുന്നു.
ഒറ്റ നമസ്കാരവും നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിച്ചു.
ഗൂഗിള്‍പ്ലസ്സും ബ്ലോഗും സമയം കൊന്നില്ല,

വെള്ളിയാഴ്ച്ചയില്‍ തുടങ്ങി വെള്ളിയാഴ്ച്ചയില്‍ അവസാനിക്കുന്ന ഈ വര്‍ഷത്തെ നോമ്പിനു വിവിധ പള്ളികളില്‍ ജുമുഅ ക്കു കൂടാന്‍ തീരുമാനിച്ചിരുന്നു.
ഉമ്മുല്‍ ഖുവൈന്‍ സല്‍മയിലെ പള്ളിയിൽ വെച്ചാണു പഴയ വില്ല ഓണർ അറബിയെ കണ്ടത്.
പ്രായം കൂടുതലായിരിക്കുന്നു.
കസേരയിൽ ഇരുന്നാണു നമസ്കരിക്കുന്നത്. 12 വർഷം കഴിഞ്ഞിരിക്കുന്നു അവസാനമായി കണ്ടിട്ട്,
എന്നിട്ടും എന്നെ തിരിച്ചറിഞ്ഞു.
വല്ലാത്ത സ്നേഹം കാണിച്ചു, 
അദ്ദേഹവുമായി കളീച്ചു വളര്‍ന്ന എന്‍റെ മക്കളെ പറ്റി ചോദിച്ചു. 

നോമ്പിനു എങ്ങനെയുണ്ടെന്നു ചോദിച്ചു. 
വിശപ്പില്ല ദാഹമാണു സഹിക്കാൻ കഴിയാത്തതെന്നു പരാതി പറഞ്ഞപ്പോൾ ഒരു മരുന്നു പറഞ്ഞു തന്നു,
വെള്ളത്തിൽ "തുക്മാരിയ" ഇട്ടു രാത്രി നന്നായി വെള്ളം കുടിച്ചാൽ മതി
ജുമുഅ നമസ്കരിക്കുമ്പോഴൊക്കെ മനസ്സിൽ ആ വാക്കു തന്നെയായിരുന്നു. 
റൂമിൽ വന്നു ഇന്റെർനെറ്റിൽ സെർച്ച ചെയ്തപ്പോഴാണു ഇത്രയും നാൾ അറിയാതെ പോയ ഒരു ഹെർബൽ ഭക്ഷണവിത്തിന്റെ മാന്ത്രികമായ ദാഹശമന ശേഷി മനസ്സിലായതു.
താന്ക്യൂ.. അർബാബ്.

( വാർദ്ധ്യക്യത്തോടൊപ്പം മണ്മറഞ്ഞു പോകുന്ന നാട്ടറിവിനെ കുറിച്ചു ആകുലനാവാൻ ഒരു കാരണം കൂടിയായി) :(((



 ഇതു 'തുക്മാരിയ` തുളസി വിത്തു തന്നെ,
 എന്നാല്‍ നമ്മുടെ നാട്ടില്‍ കിട്ടുന്ന കൃഷ്ണ തുളസിയല്ല.
 അറബിയിലും പേര്‍ഷ്യനിലും തുളസിക്ക് രിഹാന്‍ എന്ന് പറയും.
 വിത്തിന് പേര്‍ഷ്യന്‍ ഭാഷയില്‍ തുഖ്‌മു എന്നും.
 അതായതു, തുഖ്മേ രിഹാന്‍ ലോപിച്ച് ഉണ്ടായതാണ് തുക്മാരിയ......




കൂട്ടുകാരില്‍ നിന്നു ശേഖരിച്ച വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

 Saju Nair """വെള്ളത്തിലിട്ടാൽ 5 മിനിറ്റിനുള്ളിൽ കുതിർന്ന് വാൽ‌മാക്രി പരുവത്തിലാവും. """(ഒരു ബ്ലോഗില്‍ നിന്നുംകിട്ടിയത് )
ഇന്നൊന്നു പരീക്ഷിച്ചു നോക്കി വിവരം പറയാം ..

Abdul Vahab C കരീം മാഷ്‌ പറഞ്ഞ `തുക്മാരിയ` തുളസി വിത്തു തന്നെ, എന്നാല്‍ നമ
്മുടെ നാട്ടില്‍ കിട്ടുന്ന കൃഷ്ണ തുളസിയല്ല. അറബിയിലും പേര്‍ഷ്യനിലും തുളസിക്ക് രിഹാന്‍ എന്ന് പറയും. വിത്തിന് പേര്‍ഷ്യന്‍ ഭാഷയില്‍ തുഖ്‌മു എന്നും. അതായതു, തുഖ്മേ രിഹാന്‍ ലോപിച്ച് ഉണ്ടായതാണ് തുക്മാരിയ.......

Abdul Vahab C ഇതിനെ മലബാറില്‍ എര്‍ജാന്‍ എന്നും പറയും... നല്ല സുഗന്ധമാണ് ഇളക്കും പൂവിനും വിത്തിനും...

Bhavana Girivasan you can use its freash leaves for soups, salads, fried rice etc
Yesterday at 12:20am · Like

Jaison Jacob `തുക്മാരിയ` തുളസി അരി ആണ്. ശരി ആണ് , ഇത് നല്ല ദാഹ ശമിനി ആണ്. Rooh Afza കലക്കിയ വെള്ളത്തില്‍ ഇത് കുറച്ചു ഇട്ടു കുടിച്ചാല്‍ പിന്നെ നല്ല ചൂട് ഉള്ളപ്പോഴും ദാഹം അറിയില്ല.

സൌദിയില്‍ എന്റെ പാകിസ്ഥാനി ഡ്രൈവര്‍ ചൂട് കാലത്ത് ഇത് ആണ് ഫ്ലാസ്കില്‍ കരുതി കൂടെ കൊണ്ട് നടക്കുന്നത്. അങ്ങിനെ ആണ് എനിക്ക് പരിചയം.

ഞാനും പരീക്ഷിച്ചതാണ്. ദേഹം മുഴുവന്‍ നല്ല തണുപ്പായിരിക്കും . ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതിന്റെ ആവശ്യം ഉണ്ടാവില്ല.

Mohamedkutty Kottakal പണ്ടൊക്കെ ഇവിടങ്ങളില്‍ (മലപ്പുറം)സുലഭമായി കണ്ടിരുന്ന എറജാന്‍ എന്ന ചെടിയക്കെ ഇത്. ഇപ്പോല്‍ കാണാറേ ഇല്ല. നല്ല മണമാണ് ഇലയ്ക്ക്. ഉണങ്ങിയ വിത്തുകള്‍ വെള്ളത്തിലിട്ട് പഞ്ചസാരയും ചേര്‍ത്ത് ഞാന്‍ ചെറുപ്പത്തില്‍ കഴിച്ചതോര്‍ക്കുന്നു.

PT Mashhoor erjan nattil ippozhum kanarund. ila kaipanu. ceruppathil thinnirunnu\

Saju Nair വിത്ത് വേണ്ടവര്‍ പറഞ്ഞോ നാട്ടില്‍ വരുംബോലെക്കും കൊണ്ട് വരാം ..



3 അഭിപ്രായങ്ങൾ:

Musthafa Peringady പറഞ്ഞു...

ഇതില്ലാതെ നാട്ടില്‍ ഒരു നോമ്പ് തുറയും ഉണ്ടായതായി ഓര്‍മയില്ല .. കാസറഗോഡ് ഇത് കസ് കസ് എന്നും അറിയപ്പെടുന്നു

അജ്ഞാതന്‍ പറഞ്ഞു...

[url=http://orderamoxicillin.webs.com/]amoxicillin 500mg 3 times a day
[/url] amoxicillin 500 mg dosage recommendation
amoxicillin mg kids
can i buy amoxicillin in the uk

അജ്ഞാതന്‍ പറഞ്ഞു...

[url=http://www.microgiving.com/profile/ribavirin]virazole online
[/url] ribavirin buy
copegus buy online
ribavirin 200 mg