2012, ഫെബ്രുവരി 4, ശനിയാഴ്‌ച

സഹമുറിയൻ

സഹമുറിയനായ് അയാൾ ആദ്യമെത്തിയ
രാത്രിയിൽ ഒരു പോള കണ്ണടച്ചില്ല ഞാൻ
അയാൾക്കുറക്കത്തിൽ വലിയുണ്ടായിരുന്നു...
കൂർക്കം!.

നാട്ടിലെ തസ്കരശല്യം, മാറുന്ന എക്സ്ചേഞ്ച് റേറ്റ്
വിഷയമിട്ടു  ഞാൻ സ്വപ്നസുരതത്തിനു പോകും.
അയാൾക്കു മുൻപേ എനിക്കുറങ്ങാനുള്ളതായിരുന്നാ..
സൂത്രം!


പിന്നെയുള്ള രാത്രികളിൽ ഞാനെന്നും ബോധം
കെട്ടുറക്കമാണെന്നയാൾ പരാതി പറയും.
ഭക്ഷണത്തെക്കാൾ എനിക്കിഷ്ടമായിരുന്നു..
ഉറക്കം!.


സഹമുറിയന്റെ കൂർക്കം വലി കേൾക്കാതെ അന്നും
പിന്നൊരു രാത്രിയിലും ഒരു പോള കണ്ണടച്ചില്ല ഞാൻ
അയാൾക്കന്നു മൂന്നാമത്തെ തവണയും  വന്നു...
ഹൃദ്രോഗം!.