2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

ജങ്കാറിലൂടെയുള്ള യാത്ര


ജങ്കാറിലൂടെയുള്ള യാത്ര കാണാന്‍ രസകരമാണ്‌.

നിരവധി യാത്രക്കാരും വാഹനങ്ങളും ഒന്നിലധികം തോണികള്‍ക്കു മുകളില്‍പണിത പ്ലാറ്റുഫോമില്‍ ആഴമുള്ള അഴിമുഖത്തൂടെ ഒഴുകി മറ്റൊരു തീരത്തെത്തിക്കുന്ന വിസ്മയ ദൃശ്യം.

ചിലപ്പോള്‍ നൂറോളം യാത്രക്കാരുണ്ടാവും.

പുറമേ ആളുകള്‍ തിങ്ങിനിറഞ്ഞ അഞ്ചും ആറും വാഹനങ്ങളും ഉണ്ടാവും.

വാഹനത്തിനകത്തിരിക്കുന്നവര്‍ ഇറങ്ങാന്‍ മടിച്ചിരിക്കുന്നവരാണ്‌.

ചിലര്‍ക്കു പുറത്തിറങ്ങാന്‍ പേടി.


ഒന്നു മുങ്ങിയാല്‍ നീന്തി രക്ഷപ്പെടണമെങ്കില്‍ വാഹനത്തിന്റെ വാതില്‍ തുറക്കേണ്ടി വരുമെന്നും അനേകം പേര്‍ക്കു അതിനു കാത്തുനില്‍ക്കാന്‍ മാത്രം ശ്വാസ സംഭരണ ശേഷിയില്ലാത്ത മനുഷ്യശരീരത്തിനകത്തു വെള്ളം കയറി ശ്വാസം മുട്ടി മരിക്കുമെന്നു ചിന്തിക്കാന്‍ ആര്‍ക്കും സമയമില്ല.


എത്രയോ വലിയൊരു അപകടകരമായ യാത്രയാണിതെന്നു ഒറ്റനോട്ടത്തിലറിയാം.

എന്നാലും മറ്റൊരു തേക്കടി അനുഭവിക്കുമ്പോഴേ അതു മനസ്സിലാവൂ എന്നാണു കേരളീയന്റെ പ്രോ അക്റ്റീവു സുരക്ഷാ ബോധം.

കയറ്റുന്ന ആളുകളുടെ എണ്ണത്തിലെ നിയന്ത്രണം,
ഉപയോഗിക്കുന്ന തോണികളുടെ കെട്ടുറപ്പ്‌,
യാത്രചെയ്യുന്നാളുകളുടെ സുരക്ഷിതത്വ സംവിധാന നിരീക്ഷണം.
ജങ്കാറുകള്‍ ഓടിക്കുന്നവരുടെ അറിവും പ്രായോഗിക ജ്ഞാനവും ഉറപ്പു വരുത്തല്‍
എന്നിവയില്‍ ഇനിയും കാര്യമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഇന്നു സര്‍വ്വ സാധാരണമായി സര്‍വ്വീസ്‌ നടത്തുന്ന ജങ്കാറുകളിലൂടെ ഒരു തേക്കടി ആവര്‍ത്തിക്കാന്‍ ഉള്ള സാധ്യത വിദൂരത്തല്ല അതുവഴി മലയാളിക്കു മറ്റൊരു ഞെട്ടലിനും.

6 അഭിപ്രായങ്ങൾ:

കരീം മാഷ്‌ പറഞ്ഞു...

കാര്യമായ സുരക്ഷിതത്വ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഇന്നു സര്‍വ്വീസ്‌ നടത്തുന്ന ജങ്കാറുകളിലൂടെ മലയാളിക്കു മറ്റൊരു ഞെട്ടലിനും ഒരു തേക്കടി ആവര്‍ത്തിക്കാന്‍ ഉള്ള സാധ്യത വിദൂരത്തല്ല.

shams പറഞ്ഞു...

അതെ മാഷെ,
പലപ്പോഴും ഒരു ദുരന്തത്തിന് ശേഷമേ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ചിന്തിക്കൂ.

OAB/ഒഎബി പറഞ്ഞു...

സുരക്ഷക്കുള്ള എല്ലാ സാധനങ്ങളുമുണ്ട്
അതെല്ലാം സുരക്ഷിതമായി തന്നെ കെട്ടിപ്പൂട്ടി വച്ചിട്ടുണ്ട്. അതില്‍ പരം ഞങ്ങളെന്ത് ചെയ്യേണ്ടൂ?

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ശരിയാണ്, പലപ്പോഴും അപകടങ്ങള്‍ ഉണ്ടാവാറുണ്ട്.അധികവും ഓവര്‍ ലോഡ് കാരണമാണ്.
ഇവിടെ നിയമങ്ങള്‍ ഉണ്ടായിട്ട് കാര്യമില്ല, പൌരബോധം ആണ് വേണ്ടത്.

നന്ദിനിക്കുട്ടീസ്... പറഞ്ഞു...

നിയമങ്ങൾ കർശനമായി നടപ്പിലാക്മ്പോൾ ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടലുകളെ ഇല്ലാതാക്കാനുള്ള പൗരബോധം എന്നു നമുക്കുണ്ടാകുന്നുവൊ അന്നേ നമ്മുടെ നാട്‌ നന്നാവൂ മാഷേ...

noufal irumbuzhi പറഞ്ഞു...

അപകടങള്‍ പതിയിരിക്കുന്ന ഇത്തരം യാത്ര ദുരന്തങളില്‍ പര്യവസാനിക്കുമ്പോഴേ നമ്മുടെയൊക്കെ അധികാരികള്‍ കണ്ണുതുറക്കൂ...
അതല്ലേ മാഷേ നാം അരീക്കോട്ടും കണ്ടത് .