ഞാന്‍ ഒന്നുമറിഞ്ഞില്ല തമ്പ്രാ.
കുശുമ്പിന്റെ അടക്കാത്ത ആലയിലന്തിക്കു
പകയുടെ ഉലയൂതി പഴുപ്പിച്ചൊരു പച്ചിരുമ്പ്.
പലവട്ടം കലികൊണ്ടും, കറവീണ ദുര കൊണ്ടും
പുലരോളം തല്ലിപ്പതം വരുത്തീട്ടതു വീണ്ടും
ഏഷണി തേച്ചൊരു നാക്കരം കൊണ്ടുരാകി,
പ്രാകി,വാക്കുകളെക്കാളേറെ മൂര്‍ച്ച കൂട്ടി
കൂട്ടത്തിലിടഞ്ഞോന്റെ കുതികാലു വെട്ടി
കാക്കാതെ വെച്ച കൈയൊന്നു കാണാതെ വെട്ടി
അറ്റത്തൊരു ചതിത്തുളയിട്ടതു തന്നെ ചെത്തി
കൈപ്പിടിവെച്ചതു നെഞ്ചിലൊരു മെഡലാക്കി
"ശിഷ്ട തലമുറക്കു തണലേക നീ"
എന്നനുഗ്രഹിച്ചാരോ നട്ട നന്മതന് വിറയാലിനെ
വെട്ടി വീഴ്ത്തുമ്പോള്‍ അങ്ങുന്നേ ആ കരമൊന്നും വിറച്ചീലേ?.
വെട്ടുപൂളിലെ നിണം തെറിച്ചാ കണ്ണില്‍ കറയൊന്നും വീണില്ലല്ലോ?
പാതിമയക്കത്തില്‍, പറക്കാവതാത്തൊരെന് മക്കള്‍
കൂടോടെ വീണതും, വാവിട്ടു കേണതും
ഇരതേടി പോയ ഞാന്‍ ഇങ്ങെത്താന്‍ വൈകിപ്പോയ്
കാതങ്ങള്ക്കപ്പുറത്തൊന്നുമറിഞ്ഞില്ല ഞാന്‍ തമ്പ്രാ.
ഇടം പോയൊരെന്‍ കിടാങ്ങള്‍ക്കു പിന്നെ
ഉടയോന് ഉയിരൊന്നും വിധിച്ചില്ലശ്മാ!
My "Enter key" start working.
13 അഭിപ്രായങ്ങൾ:
:)
മാഷെ,
ഞാന്‍ വായിച്ചൂ, കൂടുതല്‍ മനസ്സിലാക്കാന്‍ തുടര്ന്നുവരുന്നവരുടെ അഭിപ്രായത്തില്ക്കൂടി..
ഒരു പ്രക്യതി സ്നേഹിയുടെ വിലാപം..
കൂടൊഴിക്കപ്പെട്ട കിളികളുടെ വിലാപവും..
കൂടു കൂട്ടാന്‍ ചില്ലകളില്ല..
പലതലങ്ങളിലൂടെ വായിച്ചേക്കാവുന്ന കവിത (തന്നെ,തന്നെ)
:)
മാഷിന്റെ ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍ ഒന്നും അഗ്രിഗേറ്ററുകളില്‍ വരുന്നില്ലല്ലോ?
ഈ കവിതയും അതുമായി വല്ല ബന്ധവുമുണ്ടോ സാര്‍?
-വിനു-
:-)
ചിത്രം മാഷ് വരച്ചതാണോ? നന്നായിരിക്കുന്നു
ഈ ചിത്രം ഞാന്‍ വരച്ചതല്ല.
പക്ഷെ ഫഹദെന്ന ഒരു കൊച്ചു കലാകാരന് എനിക്കായി വരച്ചു തന്നതാണ്.
അതിവിടെ കാണാം.
ചിത്രത്തുണ്ടുകള്‍: ഫഹദെന്ന കൊച്ചു ചിത്രകാരന് (Paintings)
"ഫഹദെന്ന കൊച്ചു ചിത്രകാരന് "
:??)
സത്യം പറയാമല്ലൊ? ഒട്ടും മനസ്സിലായില്ല..:( താഴെകൊടുത്തിരിക്കുന്ന ചിത്രം ഇഷ്ടപെട്ടു...:)
നല്ല വരികള്‍ മാഷേ
ഞാന്‍ ഒന്നുമറിഞ്ഞില്ല തമ്പ്രാ.
good :)
"വെട്ടുപൂളിലെ നിണം"... ശരിയ്ക്കും മനസ്സില്‍ തെറിച്ചുവീണു.
വേറിട്ടുപോകുംനേരത്തുള്ള ജീവന്റെ പിടച്ചില്‍ അനുഭവിപ്പിച്ചു.. ആ വാക്കുകള്‍.
samoohika prasakthi varikalil undu... enikku ishtapettu
പച്ചിരുമ്പു ചുട്ടുപഴുപ്പിച്ചു
മഴു പണിതു
മൂര്‍ച്ച കൂട്ടി
മരത്തിന്റെ തന്നെ ചെറുകൈ വെട്ടി
അതിലൊരു തുളയിട്ടതു കൊണ്ടു മഴുത്തായയാക്കി
നെഞ്ചില്‍ തൂക്കി
മരം വെട്ടി വീഴ്ത്തവേ
പക്ഷിക്കുഞ്ഞുങ്ങള്‍ കൂടോടെ നിലം പൊത്തിയതു കണ്ടു അമ്മക്കിളിയുടെ വിലാപമല്ലെ ! ഇത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ