2008, ജൂൺ 5, വ്യാഴാഴ്‌ച

കേരള്‍സ്‌.കോം എന്ന കേടന്‍


ബ്ലോഗില്‍ നിന്നും മറ്റു ഇന്റര്‍നെറ്റു പ്രസിദ്ധീകരണങ്ങളില്‍ നിന്നും ബ്ലോഗേര്‍സിന്റെ രചനകള്‍ അവരുടെ അനുവാദമോ അറിവോ ഇല്ലാതെ പകര്‍ത്തി നിങ്ങളുടെ കേരള്‍സ്‌.ഡോട്ട്‌.കോം ധനസമ്പാദനത്തിനു ഉപയോഗിക്കുന്ന വിവരം അറിഞ്ഞു അതു ഇഷ്ടമല്ലാത്ത ബ്ലോഗേര്‍സ്‌ പ്രതിഷേധിച്ചതിനെതിരെ വന്ന നിങ്ങളുടെ പ്രതികരണം വളരെ ജുഗുപ്സാര്‍ഹമാണ്‌.

വൈകിയെങ്കിലും തെറ്റുമനസ്സിലാക്കി അവ നീക്കം ചെയ്യാന്‍ തോന്നിയതില്‍ മാന്യതയുണ്ട്‌.(അതു ആദ്യം തന്നെ ചെയ്താല്‍ മതിയായിരുന്നു)

മറ്റു അഗ്രിഗേറ്റരുകള്‍ ചെയ്യുന്നതു പോലെ ബ്ലോഗുകളുടെ പ്രാധാന്യം കുറക്കാതെ പോസ്റ്റുകളുടെ ഒരു ലിങ്കുമാത്രം കൊടുത്തു ഇതു തുടങ്ങിയാല്‍ മതിയായിരുന്നു.

കോപ്പിറ്റൈറ്റിന്റെയും അവകാശത്തിന്റെയും നിയമവശങ്ങള്‍ അറിയാത്തവരാണോ കേരല്‍സില്‍ ഉള്ളവര്‍ എന്നു അതിശയപ്പെടുകയാണ്‌.
എന്റെ രചനകളും ഞാന്‍ കേരള്‍സില്‍ കണ്ടു.(തെളിവിനു സ്ക്രീഷോട്ടും പി.ഡി.എഫും) പ്രതിഷേധിച്ചപ്പോള്‍ എന്റെ ഐ.പി.യും നിങ്ങള്‍ ബ്ലോക്കാക്കി.

എന്നാല്‍ മറ്റുള്ളവര്‍ക്കു നിങ്ങള്‍ അയച്ച പോലെ ധാര്‍ഷ്ട്യവും ധിക്കാരവും കലര്‍ന്ന മറുപടി അയച്ചില്ല. അതിനു നന്ദിയുണ്ട്‌.
ഞാന്‍ മെയിലിലെഴുതിയ പോലെ,
എന്റെ സൃഷ്ടികള്‍ ലോകോത്തരങ്ങളാണ്‌ എന്ന തോന്നലുണ്ടായതു കൊണ്ടൊന്നുമല്ല ഞാന്‍ ഈ കോപ്പിയിംഗിനെ അനുകൂലിക്കാത്തത്‌.
എന്റെ രചനകളുടെ അന്തിമമായ നിയന്ത്രണം എന്റെ കൈവിരലിലായിരിക്കണം എന്ന ഒരു തീരുമാനം സൂക്ഷിക്കുന്നതു കൊണ്ടാണ്‌. ബ്ലോഗിംഗ്‌ ആവശ്യമില്ലന്നും അപകടമാണെന്നും തോന്നുന്ന നിമിഷം ഡിലിറ്റ്‌ കീ അമര്‍ത്തിയാല്‍ വാനിഷാവുന്നതാവണം എന്റെ ബ്ലോഗിംഗ്‌.അതിനു തടസ്സം വരുന്ന രീതിയില്‍ എന്റെ എഴുത്തുകള്‍ കട്ട്‌-കോപ്പി ചെയ്യുന്നതു ഞാന്‍ എതിര്‍ക്കുക തന്നെ ചെയ്യും.
എന്റെ ഇപ്പോഴത്തെ ലളിതമായ ജീവിതരീതിക്കു തടസ്സം വരുന്നില്ല എന്നു ഉറപ്പു വരുത്തിയിട്ടാണു ഞാന്‍ ബ്ലോഗെഴുത്തു നടത്തുന്നത്‌.അതു കൊണ്ടുതന്നെ പ്രിന്റ്‌ മാധ്യമത്തില്‍ വരികയെന്നതും മറ്റു ജനപ്രിയ വെബ്സൈറ്റുകളില്‍ നിറഞ്ഞു നില്‍ക്കുകയെന്നതും എന്റെ അന്തിമലക്ഷ്യമല്ല.

എനിക്കു പൂര്‍ണ്ണ സംതൃപ്തിയുള്ളതും എന്റെ ഇപ്പോഴത്തെ ജീവിതരീതിയുടെ സുഗമമായ ഒഴുക്കിനു തടസ്സമുണ്ടാക്കാത്ത (പോസിറ്റീവായോ നെഗറ്റീവായോ) രചനകള്‍ മാത്രമേ ഞാന്‍ ബ്ലോഗിനു പുറത്തു പ്രസിദ്ധീകരിച്ചിട്ടിള്ളൂ.ബ്ലോഗിൽ ഇടുന്നവ അപൂർണ്ണമായതും ഇനിയും ചിട്ടപ്പെടുത്തലുകളും തിരുത്തിയെഴുതലുകളും ഉദ്ദേശിച്ചവയും.(ബ്ലോഗ് എനിക്കൊരു എഴുത്തുകളരി മാത്രമാണ്) അതിനാൽ അവിടെ നിന്നെടുത്തു മറ്റെവിടെയെങ്കിലുമിട്ടാൽ എനിക്കു പിന്നെ അതു തിരുത്താൻ സാധിക്കില്ലല്ലോ.
ബ്ലോഗില്‍ എനിക്കു എന്റെ ആശയങ്ങള്‍ സ്വതന്ത്രമായി എഴുതാന്‍ കഴിയുന്നു എന്ന എന്റെ അവകാശം ഹനിക്കപ്പെടുന്നതു എനിക്കു സഹിക്കാന്‍ കഴിയുന്നതല്ല.

ഇങ്ങനെ കട്ട്‌കോപ്പി ചെയ്യപ്പെടുന്നതിലൂടെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും ആശയപ്രകാശനത്തിനുമുള്ള എന്റെ തടസ്സം ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്‌.

എന്റെ "കെണിയിലേക്കു തുനിഞ്ഞിറങ്ങിയവന്‍" എന്ന അനുഭവം പല മലയാള വെബ്സൈറ്റുകളിലും കണ്ടിട്ടുണ്ട്‌. അതു വായിച്ചു പലരും എന്നെ സേര്‍ച്ചു ചെയ്തു കണ്ടുപിടിച്ചു മെയിലയച്ചിരുന്നു.
അതു കഥയാക്കി പരിണാമം നടത്തിയതിനു പിന്നില്‍ ഔദ്യോഗികമായ ഈമെയിലുകളുടെയും അതിനു മറുപടിയയക്കേണ്ടതിന്റെയും ടെന്‍ഷന്‍ കൂടിയപ്പോള്‍ അതു ഒഴിവാക്കാനായിരുന്നു.

മലയാളഭാഷയെ നെറ്റില്‍ പരിപുഷ്ടിപ്പെടുത്താനുള്ള നിങ്ങളുടെ ശ്രമത്തിനു പിന്തുണ നല്‍കിക്കൊണ്ടു തന്നെ പറയട്ടെ!
"എഴുത്തുകാരന്റെ സ്വാതന്ത്ര്യം ഹനിച്ചു കൊണ്ടുള്ള ഈ ധനമോഹപരമായ ധിക്കാരം ബുദ്ധിയുള്ളവര്‍ക്കു ചേര്‍ന്നതല്ല"
വളഞ്ഞവഴിയിലൂടെ ബ്ലോഗേർസിനെ കരിതേക്കാനും കീഴ്പ്പെടുത്താനുമുള്ള ശ്രമങ്ങൾ നിങ്ങളെ കൂടുതൽ കുഴിയിലേക്കാഴ്ത്തുകയേയുള്ളൂ എന്നൊരു മുന്നറിയിപ്പു തരാനും ഈ പോസ്റ്റ് ഞാൻ ഉപയോഗിക്കുന്നു.
അന്തിമമായി സത്യത്തിനു മാത്രമേ വിജയമുണ്ടാവൂ..

കൂടുതൽ അറിയാൻ ഇവിടെ വായിക്കുക.
എന്റെ നാലുകെട്ടും തോണിയും: മോഷണം, ഭീഷണി, തെറി, സ്റ്റോക്കിങ്ങ് - ഇനിയെന്തൊക്കെ കേരള്‍സ്.കോം?

5 അഭിപ്രായങ്ങൾ:

പാര്‍ത്ഥന്‍ പറഞ്ഞു...

kerals.com ന്റെ ബ്ലോഗിനോടുള്ള അധിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതികരണം നന്നായിരിക്കുന്നു. വിദ്വേഷം പ്രകടിപ്പിക്കാത്ത പ്രതികരണം ഇഷ്ടമായി.
kerals.com നെതിരെ പ്രതികരിച്ചതിന്‌ ഇഞ്ചിപ്പെണ്ണിനു വന്ന ഭീഷണി മെയിലുകള്‍ വായിച്ചിരുന്നു. അതുകൊണ്ടൊക്കെയാവാം അധികമാരും ഇതിനെതിരെ പ്രതികരിക്കാതിരുന്നത്‌ എന്നു തോന്നുന്നു. പ്രത്യേകിച്ച്‌ ഗള്‍ഫിലെ നിയമങ്ങള്‍ എങ്ങോട്ടെല്ലാം തിരിയുമെന്നുള്ള പേടികൊണ്ടും ആകാം.

കാവലാന്‍ പറഞ്ഞു...

"എഴുത്തുകാരന്റെ സ്വാതന്ത്ര്യം ഹനിച്ചു കൊണ്ടുള്ള ഈ ധനമോഹപരമായ ധിക്കാരം ബുദ്ധിയുള്ളവര്‍ക്കു ചേര്‍ന്നതല്ല"

yes

ഏറനാടന്‍ പറഞ്ഞു...

കരിം മാഷിനും ഞാനടക്കമുള്ള മറ്റു ബ്ലോഗര്‍ക്കും നീതി ലഭിക്കട്ടെ എന്ന് പ്രത്യാശിക്കാം.

സ്നേഹിതന്‍ പറഞ്ഞു...

പോസ്റ്റുകള്‍ 'kerals.com'ല്‍ നിന്നും മാറ്റിയത് നല്ലതു്. പക്ഷെ ചെയ്ത തെറ്റുകള്‍ തെറ്റുകള്‍ തന്നെ!

monu പറഞ്ഞു...

നല്ല എഴുത്ത് കാരെ സ്വാഗതം ചെയുന്നു , നിങ്ങളുടെ ബ്ലോഗുകള്‍ വളരെ വിലയേറിയതാണ് അത് പോസ്റ്ചെയ്യനും ഒരുപാടു പ്രവാസി വായനക്കരുല്ലതുമായ www.gulfmallu.tk വില്‍ പോസ്റ്റ്‌ ചെയ്‌വാനും അപേക്ഷിക്കുന്നു , നല്ല കമന്റ്‌ കിട്ടും എല്ലാ ബവുകളും നേര്നുകൊണ്ട്