2007, ഓഗസ്റ്റ് 18, ശനിയാഴ്‌ച

മരുഭൂമിയിലെ ഡാഫോഡയില്‍ പുഷ്പങ്ങള്‍

മരുഭൂമിയിലെ ഈ പുഷ്പങ്ങള്‍ എങ്ങനെ എനിക്കു പ്രിയപ്പെട്ടതായി...?

അവിടെ ഇബ്രുവും വിശാലമനസ്കനും,ഇത്തിരിയും,ഡ്രിസ്സിലും ഏറനാടനും മാഷും,വല്യമ്മായിയും തറവാടിയും ഒന്നുമില്ലന്നതാവാം.
മറിച്ച്‌ അവിടെ ഇബ്രാഹിം മുഹമ്മതുണ്ട്‌,
സജീവ്‌ എടത്താടനുണ്ട്‌,
റഷീദ്‌ ചാലില്‍ ഉണ്ട്‌,
അബ്ദുല്‍കരീം തോണിക്കടവത്തുണ്ട്‌,
രഹനയുണ്ട്‌,അലിയുവുണ്ട്‌,
കുഴൂര്‍ വില്‍സനുണ്ട്‌.
ആരിഫുണ്ട്‌,നദീറുണ്ട്‌,സുഷാജിയുണ്ട്‌ ധര്‍മ്മജന്‍ പട്ടേരിയുണ്ട്‌,ശ്രീജിത്തുണ്ട്‌.

കൂടാതെ പൊയ്മുഖങ്ങള്‍ അണിയാത്ത തൊട്ടറിയാവുന്ന നൂറോളം മെംബേര്‍സ്‌ യു.എ.ഇ.യില്‍ തന്നെയുണ്ട്‌.
വിവിധ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചവര്‍.
ഇവരെ ചേര്‍ത്തു നിര്‍ത്തുന്നതു തുഷാരം വെബ്‌സൈറ്റും ഗ്രൂപ്പ്‌ മെയിലിംഗും വല്ലപ്പോഴും നടത്തുന്ന മീറ്റുകളും.

പുലര്‍ച്ചെ മെയില്‍ബൊക്സു തുറക്കുമ്പോള്‍ DID എന്നു തുടങ്ങുന്ന ഒരു മെയില്‍ കണ്ടില്ലങ്കില്‍
ഉറക്കമുണരുമ്പോള്‍ വീട്ടില്‍ പ്രിയപ്പെട്ടവരെ ആരെയും കാണാന്‍ സാധിക്കാത്തപ്പോഴനുഭവപ്പെടുന്ന ഏകാന്തതാതഭാവമാണ്‌.
നൊമ്പരമാണ്‌.

ചുരുക്കം ചില മെംബേര്‍സിനേ ബ്ലോഗുള്ളൂവെങ്കിലും ബ്ലോഗുകള്‍ മിക്ക മെംബര്‍മാരും വായിക്കുന്നു.
വിമര്‍ശനങ്ങള്‍ സത്യസന്ധമാവുന്നു.

"മാഷെ ആ കഥക്കു ആ വിശദീകരണം വേണ്ടായിരുന്നു"വെന്നും
കഥയെയും കവിതകളെയും പിന്നീടു കമന്റുകളിലൂടെ വിശദീകരിക്കേണ്ടി വരുന്നത്‌ അതെഴുതിയ ആളിന്റെ ആത്മവിശ്വാസക്കുറവും സൃഷ്ടിയുടെ പരാജയവുമാണെന്നു മുഖത്തു നോക്കി പറയാന്‍ കഴിയുന്നതാണീ കൂട്ടായ്മയുടെ സത്യസന്ധത.

"റഷീദിന്റെ കഥകള്‍ കണ്ണീര്‍ക്കഥകളില്‍ ഒഴുക്കു തടഞ്ഞു നില്‍ക്കുകയാണെന്നും
കെട്ടുപൊട്ടിച്ചു ആ കണ്ണീര്‍ച്ചാലുകളെ കവിളിലൂടെ ഒഴുക്കിവിട്ടു
ഒരു ചിരിയോ ചിന്തയോ ഉണര്‍ത്തുന്ന മറ്റൊന്നിനു തീ പിടിപ്പിക്കൂ മാഷെ!"
എന്നു മുഖത്തു നൊക്കി പറയാന്‍ സ്മെയിലി ഇടേണ്ടി വരാത്തതു ആ പറയുന്ന മുഖത്തുള്ള ആത്മാര്‍ത്ഥത ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും കഴിയുമെന്നതിനാലാണ്‌.

"സാലിഹേ നീയഭിനയിച്ച ആ സീരിയല്‍ പത്തു വര്‍ഷം മുന്‍പാണെങ്കില്‍ ആളുകള്‍ ബോറടിക്കാതെ കണ്ടിരിക്കുമായിരുന്നെന്നു" മുഖത്തു നോക്കി പറയുമ്പോള്‍ സാലിഹു കല്ലടക്കു വേദനിക്കാതിരിക്കുന്നതാണു ഡാഫോഡയില്‍ കൂട്ടായ്മയുടെ വിജയം.
ഇവിടെ ജാടകള്‍ ഇല്ല.
സത്യം ആര്‍ക്കും പറയാം.
ഇത്തിരി തീവൃമായി തന്നെ. പ്രതീഷിനെപ്പോലെ (ജിമിക്കി ജിമിക്കി ആല്‍ബം ഫെയിം).
അതിനാലാണ്‌, ഡാഫോഡയില്‍സ്‌ ഇന്‍ ഡസര്‍ട്ടില്‍ അണോണികള്‍ക്കും വര്‍മ്മമാര്‍ക്കും ക്ഷിപ്രശിശുക്കള്‍ക്കും പ്രസക്തിയില്ലാതായത്‌.
ജിമെയിലിലെ ഗ്രൂപ്പ്‌ മെയിലിംഗില്‍ ഡാഫോഡേല്‍സ്‌ കൂടുതല്‍ മികവു കാട്ടുന്നു.

എനിക്കു ഗ്രൂപ്പ്‌ മെയിയിംഗു ഇഷ്ടമാണു എന്നു പറയുന്നവര്‍ക്കു മാത്രമേ ഈ മെയിലുകള്‍ പ്രാപ്യമാകൂ.
അതേ പോലെ വ്യക്തമായ എഡണ്ടിറ്റി ഉള്ളവര്‍ക്കു മാത്രമേ മെംബര്‍ഷിപ്പും.

സാഹിത്യ-കലാ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും ഏറ്റെടുത്തു നടത്തുകയും മാത്രമല്ല DIDയുടെ ലക്ഷ്യം.
മറ്റേതൊരു സന്നദ്ധസംഘടനയുടേയും പോലെ സാമൂഹിക സാംസ്കാരിക ഉന്നമനത്തിനു വേണ്ട കാര്യങ്ങളിലെല്ലാം ഇടപെടാന്‍ മാത്രം സംഘടിത ശേഷി DID ആര്‍ജിച്ചിട്ടുണ്ട്‌.
(കൊട്ടിഘോഷിക്കാത്ത മെഡിക്കല്‍ ക്യാമ്പുകളും,അധികമാരുമറിയാത്ത പ്രവാസീ സഹായായ പരിപാടികളും ചിലതു മാത്രം.

ആണ്‍-പെണ്‍ അതിരിട്ട എഴുത്തിന്റെ പുകഞ്ഞു നീറിക്കൊണ്ടിരില്‍ക്കുന്ന പകയുടേയും പ്രതികാരത്തിന്റെയും അസ്വസ്ഥത ബാക്കിയാക്കിയ വിഴുപ്പലക്കലുകള്‍ ഇല്ല.
സവര്‍ണ്ണ-അവര്‍ണ്ണ എഴുത്തിന്റെയും വരയുടെയും കവിതകളുടേയും വാക്കിന്റെയും വേലിക്കെട്ടുകള്‍ ഇല്ല,
പൗരസ്ത്യ-പശ്ചാത്യ രാഷ്ട്ര മതിലുകെട്ടിത്തിരിക്കലില്ല.

എല്ലാവര്‍ക്കും അവരുടെതായ രാഷ്ട്രീയമുണ്ട്‌, മത വിശ്വാസമുണ്ട്‌, എന്നാല്‍ അതിനുള്ളില്‍ നിന്നു കൊണ്ടു തന്നെ പൊതുവായ മറ്റൊരു ലക്ഷ്യത്തിനു കൂട്ടു ചേരാന്‍ നമുക്കു പ്രയാസമില്ല എന്നതിന്റെ പ്രത്യക്ഷ തെളിവാണു ഡാഫോഡയില്‍ ഇന്‍ ഡസര്‍ട്ട്‌.
അതു കൊണ്ടു തന്നെ ഈ സംഘംചേരല്‍ എനിക്കു വളരെ പ്രിയപ്പെട്ടതാകുന്നു.
ഈ സംഘത്തിന്റെ മൂന്നാം ജന്മദിനത്തോടനുബന്ധിച്ചു നടത്തിയ ഒരു സാധാരണ ഒത്തു ചേരലിന്റെ ചില ദൃശ്യങ്ങള്‍ കാണുക.








20 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

കരീം മാഷേ...
ഡാഫോഡില്‍‌സ് ഇന്‍‌ ഡിസേര്‍‌ട്ടിന്‍ ആശംസകള്‍‌!
:)

ഇളംതെന്നല്‍.... പറഞ്ഞു...

naattilayathu kond pankedukkaan pattiyilla maashe .. ath oru vallaaththa nashtam thanne aayirunnu.... pettennaaN theerumaanam maati leave extend cheythath... getogether nannaayi ennarinjathil valare santhosham

മഴത്തുള്ളി പറഞ്ഞു...

ഡാഫോഡിത്സിനേക്കുറിച്ചുള്ള വിവരണം വളരെ നന്നായിരിക്കുന്നു കരീം മാഷേ. ഇനിയും ഈ സൌഹൃദങ്ങള്‍ നിലനില്‍ക്കാനും പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാനും സാധിക്കട്ടെ.

ഇനി ഫോട്ടോ കാണട്ടെ :)

അജ്ഞാതന്‍ പറഞ്ഞു...

പങ്കെടുക്കന്‍ പട്ടിയില്ലെങ്കിലും, മാഷിണ്റ്റെ എഴുത്തിലൂടെ വായിച്ചപ്പോള്‍ എല്ലാവരെയും നേരില്‍ കണ്ട അനുഭവം. താങ്ക്സ്‌

anees kodiyathur
www.kodiyathur.com

അജ്ഞാതന്‍ പറഞ്ഞു...

സോറി.. പട്ടിയല്ല, പറ്റി..

anees

മുസ്തഫ|musthapha പറഞ്ഞു...

പരിപാടിക്ക് വരണമെന്നുണ്ടായിരുന്നു... പക്ഷെ, മുന്‍കൂട്ടി ഉറപ്പിച്ചിരുന്ന ഒന്നുരണ്ട് പരിപാടികള്‍ ഉണ്ടായിരുന്നത് കൊണ്ട്... സാധിച്ചില്ല...

അടുത്ത തവണയാവട്ടെ...

ഫത്തു പറഞ്ഞു...

മാഷേ, അവതരണം നന്നായി, കൂടെ പരിപാടിയും

അപ്പു ആദ്യാക്ഷരി പറഞ്ഞു...

മാഷേ ഡാഫോഡൈത്സിനെ പരിചയപ്പെടുത്തിയതിനു നന്ദി.

Unknown പറഞ്ഞു...

വിരിയട്ടെ ഇനിയും ധാരാളം പൂവുകള്‍ - മരുവില്‍, മഞ്ഞില്‍, മനസ്സില്‍!

മൂര്‍ത്തി പറഞ്ഞു...

ഡഫോഡയില്‍ ഗ്രൂപ്പിനു ഓണാശംസകള്‍

മെലോഡിയസ് പറഞ്ഞു...

ഇനിയും വിരിയട്ടേ ഒരു പാട് പുഷ്പങ്ങള്‍ ..നല്ല വിവരണം മാഷേ...DIDക്ക് എല്ലാവിധ ആശംസകളും.

myexperimentsandme പറഞ്ഞു...

മാഷിനും ഡി.ഐ.ഡി യിലെ ബാക്കി അംഗങ്ങള്‍ക്കും എല്ലാവരുടെയും കുടുംബങ്ങള്‍ക്കും ഓണാശംസകള്‍. നല്ല രീതിയില്‍ ഈ ഗ്രൂപ്പ് ഇനിയും മുന്നോട്ട് പോകട്ടെ.

പരസ്പര വിശ്വാസവും ബഹുമാനവും ആവശ്യത്തിനുള്ള പക്വതയുമുണ്ടെങ്കില്‍ തന്നെ ഇങ്ങിനത്തെ പല സംരംഭങ്ങളും വിജയം കാണും. ആശംസകള്‍.

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

കുറച്ചുനാളുകള്‍ മുന്‍പ് (അതായത്,ഞാന്‍ ബ്ലോഗിലും ഓര്‍ക്കുട്ടിലുമൊക്കെ പായവിരിക്കുന്നതിനുമുന്‍പേ)അബുദാബിയില്‍ പണിയെടുത്തുവരവേ കേട്ടറിഞ്ഞതാണ് ഈ ഡാഫോഡില്‍ പൂക്കളേക്കുറിച്ച്.പണ്ടെന്നോ ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ നിന്ന് കാണാതെപഠിച്ച വില്യം വേഡ്സ്വര്‍ത്തിന്റെ കവിതയെ ആ പേര് ഓര്‍മ്മയിലെത്തിക്കുകയും ചെയ്തു.
ദുബായിലേക്ക് മാറ്റമായപ്പോള്‍ ഓര്‍മ്മയില്‍ വന്ന പേരുകളില്‍ ഈ പൂക്കളും ഉണ്ടായിരുന്നു...
ആശംസകളോടെ....

ഏറനാടന്‍ പറഞ്ഞു...

കരിം മാഷിന്റെ വിവരണം ഹഠാദാകര്‍ഷിച്ചു.

susha പറഞ്ഞു...

thanks kareem mash... for doing what you can for daffodils. good description..

Rasheed Chalil പറഞ്ഞു...

കരീം മാഷേ നന്ദി... ഇത്രയും നല്ലൊരു വിവരണത്തിന്.

memories പറഞ്ഞു...

നന്നായിരിക്കുന്നു മാഷെ....... വിവരണവും, ഫോട്ടോസും............ പങ്കെടുക്കാന്‍ കഴിയാഞ്ഞതില്‍ വിഷമമുണ്ട്‌..... അടുത്ത പ്രാവശ്യം സജീവമായി രംഗത്തുണ്ടാവും......

ഖാന്‍പോത്തന്‍കോട്‌ പറഞ്ഞു...

ഇന്നത്തെ കേരളത്തിന്റെ സ്ഥിതി അറിഞ്ഞിട്ട്
( കോഴ, കോടി, ഡങ്കി, ച്വിക്കന്‍ ഗുനിയ )
കളിയാക്കുന്നതായി തോന്നില്ലെങ്കില്‍ ഞാന്‍ നേരുന്നു ....
ഒരു "കോടി" ഓണാശംസകള്‍...

സ്നേഹത്തോടെ
ഖാന്‍പോത്തന്‍കോട്

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

കരീമാഷേ..
സംരംഭങ്ങളെല്ലാം കൂട്ടായ്മയിലൂടെ ഇനിയും മുന്നേറട്ടേ... ആളുകള്‍ കൂടുതല്‍ അറിഞ്ഞുള്ള പരസ്യമല്ലല്ലൊ നമ്മുടെ പ്രവര്‍ത്തനങ്ങള്‍.

എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും മനസ്സു കൊണ്ട് നിങ്ങള്‍ടൊപ്പം തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു

സ് നേഹ പൂര്‍വ്വം
ഇരിങ്ങല്‍

മന്‍സുര്‍ പറഞ്ഞു...

പ്രിയ മാഷേ

ലളിതമായ വരികളിലൂടെ ഒരു കൂട്ടായ്‌മയുടെ സംഗമവും അതിലൂടെ അനുഭവികുന്ന അനുഭൂതിയും പ്രവസിയുടെ മനസ്സിന്‍റെ നന്‍മ വിളിചോതുന്നു..എല്ലാ ഭാവുകങ്ങളും നേരുന്നു
ഇനിയും ഒരു പാട് നന്‍മയുടെ സംഗമങ്ങളിലൂടെ നിങ്ങളെ എല്ലാവരെയും കാണാന്‍ പ്രാര്‍ത്ഥനയോടെ

മന്‍സൂര്‍,നിലംബൂര്‍