2007, ജൂലൈ 30, തിങ്കളാഴ്‌ച

നുറുങ്ങു ചിരികള്‍

അണ്ടിക്കാലം

അഞ്ചാം ക്ലാസ്സിലേക്കു ട്യൂഷനു വന്ന സജീവന്‍ ഇതുവരെ നോട്ടുബുക്കു വാങ്ങിയിട്ടില്ല മാഷേ! ഒന്നു പേടിപ്പിക്കണെ!
മലയാളം ക്ലാസുകഴിഞ്ഞു ഇറങ്ങുന്ന സുമതി ടീച്ചര്‍ അതേ ക്ലാസ്സില്‍ സയന്‍സിനു കേറുന്ന എന്നോടു മറ്റു കുട്ടികള്‍ കേള്‍ക്കാതെ പറഞ്ഞു.

ടീച്ചര്‍ തോറ്റിടത്തു ജയിക്കാനും ആണത്തം കാണിക്കാനും കിട്ടിയ സുവര്‍ണ്ണാവസരം.

ഒരു തയ്യാറെടുപ്പെന്ന നിലയില്‍ തങ്ങാവുന്നതിലധികം എയര്‍ ഉള്ളിലെടുത്തു പരമാവധി നന്നായി ഞാന്‍ ഒന്നു വീര്‍ത്തു.
ക്ലാസ്സില്‍ കയറിയ ഉടനെ ഗൗരവത്തോടെ ഞാന്‍!

" സജീവ്‌, നീ ഇനിയും പുസ്തകം വാങ്ങിയില്ലെ?"

സജീവ്‌ ഭവ്യതയോടെ!

"മാഷേ അണ്ടിക്കാലം വന്നാലേ കാശുണ്ടാവൂന്നാ അപ്പന്‍ പറഞ്ഞത്‌"

ഞാന്‍ സംശയത്തോടെ!

"അതിനു നിങ്ങള്‍ക്കു കശുമാവുണ്ടോ?"

ഞങ്ങള്‍ക്കില്ലങ്കിലും ഞങ്ങളുടെ അയല്‍പക്കത്തൊക്കെയുണ്ട്‌!

മറുപടി കേട്ടു മസിലു പിടിച്ചു നിന്ന എന്റെ അപ്രതീക്ഷിത ഒറ്റ പൊട്ടിച്ചിരിയില്‍ എന്റെ ഏതൊക്കെ ഭാഗത്തൂടെയാണാവോ ആ എയറൊക്കെ ഒറ്റയടിക്കു ഒഴിഞ്ഞു പോയതെന്നറിയാതെ ഞാന്‍ എപ്പോ ക്ലാസ്സീനു സ്കൂട്ടായി എന്നു ചോദിച്ചാല്‍ മതി. കാരണം സജീവന്റെ വീട്ടിന്റെ അയല്‍പക്കത്താണു ഞങ്ങളുടെ കശുമാവിന്‍ തോട്ടം.


(കൈപ്പള്ളിയുടെ കശുവണ്ടിച്ചിത്രത്തിനിട്ട എന്റെ കമണ്ട്)

1 അഭിപ്രായം:

മന്‍സുര്‍ പറഞ്ഞു...

മാഷേ...

ഹഹാഹഹാ...ആദ്യമൊന്ന്‌ ചിരി നിര്‍ത്തട്ടെ...എന്നിട്ടാവാം കമന്‍റ്റ്‌... ഓഹ്‌ ആ അണ്ടിക്കാലം...വൈകുന്നേരങ്ങളില്‍ ആ അണ്ടിചുട്ട്‌ തിന്നുന്ന മണം....ഇന്നെവിടെ..അതൊക്കെ പഴഞ്ചനായി.....
നല്ല കമന്‍റ്റായിരുന്നു മാഷേ അടിപൊളി... :)

നന്‍മകള്‍ നേരുന്നു