2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

സ്കൈ ബ്ലൂ സ്വിസ്സ് കോട്ടണിൽ നേരിയ കടും നീല വരകളുള്ള ഷർട്ട്


ന്നുച്ചക്ക് ജോലിക്കിടയിൽ ഒന്നു മുങ്ങി “മനാമ സൂപ്പർമാർക്കറ്റിൽ” പോയതായിരുന്നു.
ആഫ്റ്റർ ഷേവു ലോഷനും സോപ്പും പേസ്റ്റും എടുത്ത് കാഷ് കൌണ്ടറിലേക്കു ഓടുന്നതിനിടെ പിറകിൽ നിന്നൊരു അറബിത്തള്ള കാറിന്റെ കീയുടെ   കൂർത്ത അറ്റം കൊണ്ടു മുതുകത്തെ വിശറിയെല്ലിനു ഒരു  കുത്ത് !!
കയ്യിലുള്ള സാധനങ്ങളെല്ലാം ഇടതു കയ്യിലേക്കു മാറ്റി വലതു കയ്യുകൊണ്ടു വേദനിച്ചേടം തലോടുമ്പോൾ കേട്ടു.
“ റഫീഖ് ജീബ് സാമാൻ ലിൽ സയ്യാറ:“
“നിന്റെ  കെട്ട്യോന്റെ അടിയന്തിരം!!“
എന്നു മലയാളത്തിൽ പറഞ്ഞു ഞാൻ കേൾക്കാത്ത പോലെ പിന്നേം കൌണ്ടറിലേക്കു കുതിച്ചു.
അപ്പോൾ പിന്നിൽ നിന്നു വീണ്ടും ഒരു ബോംബെക്കാരൻ പിടിച്ചു നിർത്തി,

“ഭായി ഇദർ ദനിയ കിദർ ഹെ?”
എനിക്കിന്നെന്തു ജാതകദോഷം പറ്റിയെന്നു കരുതി ഞാൻ കൌണ്ടറിലെത്തിയപ്പൊഴാണു കണ്ടത് അവിടത്തെ സെയിത്സ് സ്റ്റാഫിനൊക്കെ അതേ കളർ ഷ്ർട്ടും പാന്റ്സും  യൂനിഫോം.
ആദ്യമായും അവസാനമായും ഭാര്യ സ്വന്തം കയ്യുകൊണ്ടു വാങ്ങി  അവളുടെ തയ്യൽ മെഷീനിൽ  തയ്ച്ചു തന്ന  സ്കൈ ബ്ലൂ സ്വിസ്സ് കോട്ടണിൽ നേരിയ കടും നീല വരകളുള്ള  ഷർട്ടായിരുന്നു.
ആ ഷർട്ടു വിവാഹവാർഷികസമ്മാനമായി ഇനി ഹാങറിൽ തൂങ്ങിക്കിടക്കും. 
ഈ ഇമാറത്തിൽ മേലക്കം ഈ പണ്ടാറം ഇടില്ലന്നു തീരുമാനിച്ചിട്ടാണു മനാമയിൽ നിന്നിറങ്ങിയത്.

2 അഭിപ്രായങ്ങൾ:

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

അപ്പൊ കാര്യം അങ്ങനെയാണല്ലേ?

Unknown പറഞ്ഞു...

: )