2011, മേയ് 22, ഞായറാഴ്‌ച

ഇരുമ്പുഴിയിലെ ഖിലാഫത്ത് ഒളിസങ്കേതം






1921 ലെ ഖിലാഫത്ത് ലഹളയുടെ ബാക്കിപത്രമെന്ന നിലയില്‍ ഇരുമ്പുഴിക്കാര്‍ ഓര്‍ത്തുവെച്ചിരുന്ന ചരിത്ര സ്മാരകം മണ്ണിടിഞ്ഞു അവസാനിക്കുന്നതിന്നു മുന്‍പെ അതു നെറ്റില്‍ ഒപ്പിയെടുക്കാന്‍ ഒരു പക്ഷെ അവസാന ശ്രമം.
(ചിത്രത്തിൽ ഞാനും ശിഷ്യൻ സമദു വക്കീലും പിന്നെ  മകൻ ശാബുവും.)

ഖിലാഫത്തു സമര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന കലാപകാരികള്‍ ബ്രിട്ടീഷ് പട്ടാളത്തിന്‍റെ തെരച്ചിലില്‍ നിന്നു രക്ഷപ്പെടാന്‍ ഒളിച്ചിരിക്കാന്‍ ഉപയോഗിച്ച ഒരു വീടാണ് സമീപം.
 പട്ടാളം വീടു വളഞ്ഞാൽ വീട്ടിനകത്തെ ഏതോ രഹസ്യ മുറിയിൽ നിന്ന് ആരംഭിക്കുന്ന തുരങ്കത്തിലൂടെ മുട്ടു കുത്തി നടന്നാൽ  ചെന്നവസാനിക്കുന്നത് തൊടിയിലെ മൂലയിൽ ഉള്ള ഈ ഗുഹയായിലായിരുന്നു.ഗുഹയുടെ കവാടത്തിലൂടെ കാട്ടിലേക്കോടി രക്ഷപ്പെടാം.
മാളികയിലെ ഏതോ രഹസ്യമുറിയിൽ നിന്നാരംഭിക്കുന്ന തുരങ്കം.അതിൻെയന്ത്യത്തിൽ 
ചെങ്കല്‍ വെട്ടു പാറയില്‍  കല്ലുളി കൊണ്ടു തുരന്നെടുത്തുണ്ടാക്കിയ ഒരു മുറി. അതിൽ നിന്നു പുറത്തേക്കു കടക്കാന്‍ ഇടുങ്ങിയ ഒരു കവാടം.
തൊട്ടടുത്ത മാളിക വീട്ടിനകത്തെ ഒരു മുറിയില്‍ നിന്നു ഒരാള്‍ക്കു കഷ്ടിച്ചു കുമ്പിട്ടു നടക്കാവുന്ന വിധം പത്തിരുപതു മീറ്റന്‍ നീളത്തില്‍ ആണ് ഈ  ഒരു തുരങ്കം തുടങ്ങുന്നത്. ചെന്നു നില്‍ക്കുന്നതു വട്ടത്തില്‍ തുരന്നെടുത്ത ഒരു മുറിയിൽ.  മുറിക്കു നടുക്കു ഉള്ളില്‍ വെട്ടുപാറയില്‍ തന്നെ ചെത്ത് ബാക്കിയാക്കി നിർത്തിയ ഒരു  കല്‍ത്തൂണ്‍.


എല്ലാം ഇനി ഓര്‍മ്മ മാത്രമാവുകയാണ്.
ബ്രിട്ടന്‍ അഹമ്മദ് ഹാജി എന്നയാളുടെ വളപ്പില്‍ സന്ദര്‍ശകരും ചരിത്രാന്വേഷകരും പതിവായിരുന്ന ഇവിടം സ്വത്തു ഓഹരിവെക്കലിന്‍റെ ഭാഗമായി ഈ  സ്ഥലം കഷ്ണങ്ങളായി വിഭജിക്കപ്പെടുമ്പോള്‍ ഗുഹ നിന്നിടത്തു ഒരു കോണ്‍ക്രീറ്റ് ഭവനം വരുന്നതിന്‍റെ മണല്‍ക്കൂനകളും  മെറ്റലിറക്കിയതും കാണ്‍കേ മറ്റൊരു വിസ്മയ പൈതൃകകാഴ്ച കൂടി പുതിയ തലമുറക്കു മുന്നില്‍ മായ്ക്കപ്പെടുന്നതിന്‍റെ ദു:ഖം തോന്നി.
75240

8 അഭിപ്രായങ്ങൾ:

jiya | ജിയാസു. പറഞ്ഞു...

ഇരുമ്പുഴിയിൽ ഇങ്ങിനെ ഒരു സ്ഥലം ഉള്ളത് ആദ്യമായിട്ടാണ്‌ അറിയുന്നത്.. ഇനി അധിക കാലമൊന്നും ചരിത്ര് ശേഷിപ്പിനു ആയുസ് ഉണ്ടാകില്ലായിരിക്കും അല്ലേ ? അത് അവിടെ നിലനിർത്തികൊണ്ടു തന്നെ വീടിന്റെ പണി സാധ്യമല്ലായിരിക്കും അല്ലേ..

Unknown പറഞ്ഞു...

ഖിലാഫത്ത് ലഹളയുടെ ബാക്കിപത്രമെന്ന നിലയില്‍ ഇരുമ്പുഴിക്കാര്‍ ഓര്‍ത്തുവെച്ചിരുന്ന ചരിത്ര സ്മാരകം മണ്ണിടിഞ്ഞു അവസാനിക്കുന്നതിന്നു മുന്‍പെ അതു നെറ്റില്‍ ഒപ്പിയെടുക്കാന്‍ ഒരു പക്ഷെ അവസാന ശ്രമം........

ബൈജൂസ് പറഞ്ഞു...

നല്ല ശ്രമം. ലവന്മാർ എല്ലാം പൊളിച്ചടുക്കിയ ശേഷം ആ പ്രദേശം ഒരു തവണ കൂടി ഫോട്ടോ പിടിച്ച് പ്രസിദ്ധീകരിക്കണേ.... ചുമ്മാ നോക്കാനാ... :)

അലി പറഞ്ഞു...

ചരിത്ര ശേഷിപ്പുകൾ ഓരോന്നായി മാഞ്ഞുകൊണ്ടിരിക്കുന്നു.

vks പറഞ്ഞു...

ഇത് പോലൊരു ഗുഹ എന്റെ മൂത്താപന്റെയ് വളപ്പിലും ഉണ്ട്.. ചരിത്രം അന്വേഷിച്ചു കണ്ടെത്തേണ്ടിയിരിക്കുന്നു!!

Unknown പറഞ്ഞു...

ഇങ്ങിനെയെങ്കിലും കാണാൻ കഴിഞ്ഞതിന്‌ നന്ദി..

കൊമ്പന്‍ പറഞ്ഞു...

മാഷെ നന്ദി ഇങ്ങനെ എങ്കിലും കാണാന്‍ ആയല്ലോ

Unknown പറഞ്ഞു...

നന്ദി മാഷേ. ഇങ്ങനെ ഒരു സ്മാരകത്തെ കുറിച്ച്‌ ഇപ്പോഴാ അറിയുന്നത്‌. നേരിട്ട്‌ കണാന്‍ ആഗ്രഹം ഉണ്ട്‌. പറഞ്ഞിട്ടെന്ത്‌ കാര്യം. എല്ലാം തകര്‍ത്തിട്ടുണ്ടാവും അല്ലെ. ഫോട്ടോയെങ്കിലും കാണാന്‍ കഴിഞ്ഞല്ലൊ.