2010, മേയ് 15, ശനിയാഴ്‌ച

മാധ്യമ ധർമ്മം

മുൻപൊരു വെക്കേഷൻ കാലത്തു ഞാന്‍ നാട്ടിൽ അനിയന്റെ പ്രസ്സിലിരിക്കുകയായിരുന്നു.
എന്റെ സാന്നിദ്ധ്യം മുതലെടുത്ത്‌ അനിയന്‍ കടയില്‍ നിന്നൊന്നു മുങ്ങി.
അപ്പോള്‍ സാമാന്യം ആരോഗ്യദൃഡഗാത്രനായ ഒരാള്‍ കടയില്‍ കയറി വന്നു,
വളരെ കോൺഫിഡന്റായി ആവശ്യപ്പെട്ടു.

"പാറമട 100 എണ്ണം, വെടിക്കെട്ടപകടം 100 എണ്ണം"

എനിക്കൊന്നും മനസ്സിലായില്ല.

ഞാന്‍ കണ്ണുമിഴിച്ച് വാ പൊളിച്ചിരുന്നപ്പോള്‍ അയാള്‍ വന്ന വഴി തന്നെ എന്തോ പുറുപുറുത്തിറങ്ങിപ്പോയി.

അനിയന്‍ വന്നപ്പോള്‍ ഞാന്‍ ഒരു ബിസിനസു കളഞ്ഞ ഖേദം പറഞ്ഞു.
അവന്‍ പറഞ്ഞു

“നന്നായി, ആൾ പ്രിന്റു ചെയ്തു വെച്ച റെഡിമെയ്ഡ്‌ കാര്‍ഡിനായി അന്വേഷിച്ചു വന്നതാവും.

പാറമട ദുരന്തത്തിന്റെയും വെടിക്കെട്ടപകടത്തിന്റെയും പേരില്‍ നോട്ടീസ്‌ അടിച്ചു വിതരണം ചെയ്തു പിരിവു നടത്തുന്നവരാണ്‌. അവര്‍ക്കു കീഴെ ഒരു പാടു പേരുണ്ടാവും.
ഈ നോട്ടീസു ബസ്സിലിട്ടു പിരിക്കാന്‍.ഇടക്കിടെ ഈ നോട്ടീസു ചോദിച്ചു ഇങ്ങനെ പലരും ഇവിടെ വരാറുണ്ട്‌."
പല പ്രസ്സുകാരും ഈ നോട്ടീസുകൾ നേരത്തെ അടിച്ചു സ്റ്റോക്കു വെക്കാറുണ്ട്.


ഞാന്‍ ആലോചിച്ചു
"തെണ്ടികള്‍ പോലും പ്രിന്റ്‌ മീഡിയയെ ദുരുപയോഗപ്പെടുത്തുന്നു"
പിന്നെ ആശ്വസിച്ചു
ഇതിനെക്കാൾ വലിയ തെണ്ടികൾ പ്രിന്റ് മീഡിയയെ ഇതിനെക്കാൾ മോശമായി ഉപയോഗിക്കുന്നുണ്ടല്ലൊ!
അതു തിരിച്ചറിയുകയും ശബ്ദമുയർത്തുകയും ചെയ്യുന്ന ബ്ലോഗുകളും ബസുകളും സ്ക്രാപ്പുകളും ഇന്റെർനെറ്റിൽ കാണുമ്പോൾ മാത്രമാണിത്തിരി ആശ്വാസം. പരസ്യമില്ലാത്ത സത്യസന്ധമായെഴുതാൻ കാലിൽ ചങ്ങലയില്ലാത്ത ചില മാധ്യമങ്ങൾ ഇനിയും ബാക്കിയുണ്ടല്ലോ!


(ഹേതു: പരസ്യത്തിനു വേണ്ടി പത്രധർമ്മം മറക്കുന്ന മുത്തശ്ശിപത്രങ്ങൾ. അക്ഷയ ത്രിതീയ മറ്റൊരു അന്ധവിശ്വാസഭൂതത്തിന്റെ അടപ്പു തുറന്നതു കച്ചവട തന്ത്രവും അതു പ്രചരിപ്പിക്കുന്നതു പത്ര ധർമ്മവും)

6 അഭിപ്രായങ്ങൾ:

അലി പറഞ്ഞു...

പരിപാടികൾ ഗംഭീരമാക്കാനെല്ലാവർക്കും പരസ്യം വേണ്ടേ മാഷേ.

അനില്‍@ബ്ലോഗ് പറഞ്ഞു...

അതു കലക്കി.
ഇതൊക്കെ നാട്ടില്‍ തന്നെ അച്ചടിക്കുന്നതാണല്ലെ.

അജ്ഞാതന്‍ പറഞ്ഞു...

madhyama dharmam ! what is that ? now it is not journalism but "varthappani" (aarkkittenkilum vartha kondu paniyuka" athra thanne

jayarajmurukkumpuzha പറഞ്ഞു...

ippol madhyama dharmmam shariyaya vidhathil palikkappedunnundo......

ഒറ്റയാന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഒറ്റയാന്‍ പറഞ്ഞു...

നന്നായിട്ടുണ്ട്...
ജനങ്ങള്‍ക്കിടയിലേക്ക് വാര്‍ത്ത‍ എത്തിക്കാനല്ല ഇപ്പോള്‍ ചാനലുകാരും പത്രക്കാരും നോക്കുന്നത് ,അളവും തൂക്കവും പറഞ്ഞു പരസ്പരം കടിച്ചു കീറാന്‍ ആണ് താല്പര്യം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്