2009, ഓഗസ്റ്റ് 29, ശനിയാഴ്‌ച

ഓണപ്പതിപ്പുകാര്‍ക്കു വേണ്ടാത്ത കവിത

ലേബര്‍ക്യാമ്പിന്റെ വടക്കേമൂലക്കല്‍,
ഒറ്റക്കണ്ണന്റെ വെട്ടത്തില്‍,
വര്‍ഷത്തിലൊരു വട്ടം
രണ്ടു നേരമായ്‌ കേള്‍ക്കുന്നോരോക്കാനം.

"ഫോര്‍മാന്‍ വിജയനല്ലേയത്‌?
തെക്കോട്ടേക്കു കെട്ടിയെടുത്തില്ലേ ഇനിയും?"
കാംബോസിന്റെ ശാപം ഉച്ചത്തിലാവുമ്പോള്‍
ഓര്‍മ്മ ചികയും, ഓ! ഇന്നു തിരുവോണമാണല്ലോ?

പായസം കഴിച്ചതിന്‍ പഞ്ചാര പോകാന്‍
വായില്‍ കയ്യിട്ടു ശര്‍ദ്ദിക്കുന്നതുച്ചക്കും,
പ്രാവസത്തിലെ ഋച്ഛകക്കേടെല്ലാം തീര്‍ക്കാന്‍
മോത്താറാമിന്റെ റൂമീന്നു റമ്മു കേറ്റി
വാളു വെക്കുന്നതു സന്ധ്യക്കും.

പക്ഷെ വര്‍ഷത്തിലൊറ്റ വട്ടമേയുള്ളൂ സാര്‍,
അന്നാണെന്റെയും തിരുവോണ നാള്‍,
വളിച്ചൊരോണസദ്യയുമായി മൂന്നു മണിക്കു വൈകി,
"സല്‍ക്കാര"യിലെ ബാറുവാലയെത്തുന്ന ദിനം.-----------------------------------------------------
ഓ,ടോ
ഓണപ്പതിപ്പുകാര്‍ (ബ്ലോഗിലെ അല്ലട്ടോ!) തിരസ്കരിച്ച ഈ കവിതക്കു പകരം മുക്കുറ്റിപ്പൂവു കൊണ്ടു ചെമ്പകത്തിന്റെ നിറമുള്ള സുന്ദരിമാരിട്ട ഒരു പൂക്കളം കാണാന്‍ പട്ടുടയാടകളണിഞ്ഞു ചന്ദനമെതിയടിയില്‍ കയറി ഓലക്കുടചൂടി വരുന്ന ഓണത്തപ്പന്റെ പതിനാലു പര്യായങ്ങള്‍ ലയിപ്പിച്ച ഒരു “കാവ്യം” എഴുതിയയച്ചു കൊടുത്തു.അവര്‍ക്കു സന്തോഷമായി...!
-----------------------------------------------------

56555

6 അഭിപ്രായങ്ങൾ:

കരീം മാഷ്‌ പറഞ്ഞു...

ഓണപ്പതിപ്പുകാര്‍ ( ബ്ലോഗിലെയല്ലട്ടോ!) ഈ കവിതക്കു പകരം മുക്കുറ്റിപ്പൂവിന്റെ നിറവും ചെമ്പകത്തിന്റെ മണവും നിറഞ്ഞ സുന്ദരിമാരിട്ട ഒരു പൂക്കളം കാണാന്‍ പട്ടുടയാടകളണിഞ്ഞു ചന്ദനമെതിയടിയില്‍ കയറി ഓലക്കുടചൂടി വരുന്ന ഓണത്തപ്പന്റെ പതിനാലു പര്യായങ്ങള്‍ ലയിപ്പിച്ച ഒരു “കാവ്യം” എഴുതിയയച്ചു കൊടുത്തു.
-

താരകൻ പറഞ്ഞു...

കൊള്ളാം ..തിരുവോണാശംസകൾ..

വികടശിരോമണി പറഞ്ഞു...

ശരി മാഷേ,‘കാവ്യ’മയച്ചുകൊടുത്തല്ലോ,അവരും സന്തോഷിക്കട്ടെ.
“അവയിലുമേറെ യഥാർത്ഥം നമ്മുടെ
ഹൃദയനിമന്ത്രിതസുന്ദരതത്വം!”

അജ്ഞാതന്‍ പറഞ്ഞു...

മാഷേ ,
ആര്‍ക്കും വേണ്ടാത്ത കവിതകള്‍ പബ്ലിഷ് ചെയ്യാനുള്ള ഇടമാക്കല്ലേ ബ്ലോഗ്‌ ,ഇപ്പോള്‍ തന്നെ മിക്കവരുടെയും മനസ്സില്‍ അത്തരം ചിതകള്‍ ഉണ്ട്.നമ്മള്‍ വേണം അത് മാറ്റിഎടുക്കാന്‍.

തിരുവോണാശംസകൾ

ജ്യോനവന്‍ പറഞ്ഞു...

ഓണാശംസകള്‍...

Thallasseri പറഞ്ഞു...

ഓണം ആലൂക്കാസും, കല്യാണും, അങ്ങനെ പലരും മൊത്തമായും ചില്ലറയായും നാട്‌ നീളെ വിളമ്പുമ്പോള്‍ ആര്‍ക്കു വേണം ഈ വളിച്ച ഓണം. ഞാനും ഒന്ന്‌ വാള്‌ വെക്കട്ടെ. ആശംസകള്‍.