2009, ഏപ്രിൽ 19, ഞായറാഴ്‌ച

സമ്മതിദാനാവകാശം

നാം കൊട്ടിഘോഷിക്കുന്നതുപോലെ അത്രക്കു പവിത്രവും വിലപ്പെട്ടതുമാണോ നമ്മുടെ സമ്മതിദാനവകാശ വിനിയോഗം?
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതത്തിലെ,
പൂര്‍ണ്ണ സാക്ഷരത നേടിയ സംസ്ഥാനത്തിലെ രാഷ്ട്രീയതന്ത്രങ്ങളുടെ ചാണക്യപുരിയെന്നറിയപ്പെടുന്ന അനന്തപുരിയിലെ,
വോട്ടര്‍മാരുടെ, ഇക്കഴിഞ്ഞ തെരെഞ്ഞടുപ്പിനോടുള്ള നിസ്സംഗതയും വെറുപ്പും നമുക്കു നല്‍കുന്ന മുന്നറിയിപ്പെന്താണ്‌?
കേരള പാര്‍ലമെന്റിലേക്കു നടന്ന തെരെഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ മത്സരം നടന്നതു തിരുവനന്തപുരത്തായിരുന്നു. അന്താരാഷ്ട്രാനിലവാരത്തില്‍ പ്രശസ്തി നേടിയ നേതാക്കളാണു മത്സരിച്ചത്‌. പണക്കൊഴുപ്പില്‍ അരങ്ങേറിയ തെരെഞ്ഞെടുപ്പ്‌ എന്നു മത്സരാര്‍ത്ഥികള്‍ പരസ്പരം ആരോപിച്ചപ്പോഴും കേരളത്തിലെ ഏറ്റവും കുറഞ്ഞ ശതമാനം പോളിംഗാണു ഇവിടെ നടന്നത്‌.
മത്സരിച്ചവരിൽ ആരും യോഗ്യരല്ല എന്ന ബോധമാണോ ബൂത്തിൽ നിന്നും വോട്ടറെ അകറ്റിയത്?

ഇതുവരെ കേരളത്തില്‍ അക്കൗണ്ട്‌ തുടങ്ങാന്‍ സാധിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വതന്ത്രര്‍ക്കും പകരം ബാങ്ക്‌ അക്കൗണ്ട്‌ ഉണ്ടാക്കാന്‍ സാഹചര്യം നല്‍കുന്ന ഈ തെരെഞ്ഞെടുപ്പു രീതിക്കെന്തോ അപാകതയില്ലേ?.
സ്ഥാനാര്‍ഥികളില്‍ ആരും യോഗ്യരില്ല എന്ന തോന്നല്‍ വോട്ടര്‍ക്കുണ്ടാവുമ്പോള്‍ തെരെഞ്ഞെടുപ്പ്‌ ബഹിഷ്കരിക്കുക എന്നതല്ലാതെ മറ്റൊരു ചോയ്സും അവര്‍ക്കു മുന്നിലില്ലേ?
തെരെഞ്ഞെടുപ്പില്‍ നിന്നു മനം മടുത്തു മാറി നില്‍ക്കുന്ന നിഷ്പക്ഷരായ ഭൂരിപക്ഷമായ പൊതുജനത്തിനെ മറികടന്നു കേവലമായ വോട്ടു ചെയ്യുന്ന പക്കാരാഷ്ട്രീയക്കാരായ തുച്ഛം വിഭാഗം നിര്‍ണ്ണയിക്കുന്ന ഭരണ പങ്കാളിത്തം രാഷ്ട്രത്തിനു നന്മയല്ല മറിച്ചു തിന്മ തന്നെയാണു പ്രദാനം ചെയ്യുന്നത്‌.
സോവിയറ്റു റഷ്യയിലുള്ളതു പോലെ പൊതു പിന്തുണ കിട്ടുന്നതു വരെ സ്ഥാനാര്‍ത്ഥിയെ മാറ്റാനുള്ള അഭിപ്രായം രേഖപ്പെടുത്താനും കൂടിയുള്ള ഒരു ഓപ്‌ഷന്‍ വോട്ടിംഗില്‍ വേണ്ടതാണ്‌.നിലവിലുള്ള സ്ഥാനാര്‍ഥികളില്‍ ആരും യോഗ്യരല്ലെങ്കില്‍ അതു രേഖപ്പെടുത്താനുള്ള ഒരു ബട്ടന്‍ കൂടി എല്ലാ വോട്ടിംഗ്‌ മെഷീനിലും ഉള്‍പ്പെടുത്തിയതിനു ശേഷം എണ്ണുമ്പോള്‍ അസാധുവിന്റെയും രേഖപ്പെടുത്താതെ പോകുന്ന വോട്ടുകളുടേയും എണ്ണം കുറയുമെന്നു തന്നെയാണു എനിക്കു തോന്നുന്നത്‌.

ഇലകഷന്‍ കഴിഞ്ഞു വോട്ടെണ്ണാന്‍ ഒരുമാസം സമയമെടുക്കുന്ന ഈ സന്ദര്‍ഭത്തില്‍ മാധ്യമങ്ങളുടെ പോള്‍ പ്രവചന റിസള്‍റ്റുകള്‍ക്കു എന്തുപറ്റി എന്നറിയാന്‍ ആഗ്രഹമുണ്ട്‌.
മാധ്യമങ്ങള്‍ക്കു അവര്‍ നടത്തിയ തെരെഞ്ഞെടുപ്പു വിശകലനത്തില്‍ നിന്നു ഏതൊക്കെ സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്നും എത്രയൊക്കെ സീറ്റുകള്‍ ഏതൊക്കെ പാര്‍ട്ടിക്കു കിട്ടുമെന്നും പ്രവചിക്കാന്‍ സാധിക്കുന്ന സുവര്‍ണ്ണാവസരമാണിത്‌. ആ മാധ്യമത്തിനു എത്രമാത്രം പൊതുജനത്തിന്റെ പള്‍സ്‌ അറിയാന്‍ കഴിയുമെന്നു നമുക്ക്‌ മനസ്സിലാക്കാന്‍ കിട്ടുന്ന ഒരു അവസരവുമാണിത്‌. തെരെഞ്ഞെടുപ്പിനു തൊട്ടു മുന്‍പെ നടത്തുന്ന എക്‍സിറ്റ്‌പോളുകള്‍ പോലെ ചില പ്രത്യേക പാര്‍ട്ടികളേയും താല്‍പര്യങ്ങളേയും സംരക്ഷിക്കാനാണെന്നും വോട്ടര്‍മാരെ സ്വാധീനിക്കാനാനെന്നുമുള്ള അരോപണം ഉണ്ടാവില്ലല്ലോ!
കാണട്ടെ നിങ്ങളുടെ നിരീക്ഷണപാടവവും പൊതുജനത്തിന്റെ പള്‍സുള്‍ക്കൊള്ളലും!.
അല്ലെങ്കില്‍ നാളെയിറങ്ങാന്‍ പോകുന്ന പത്രത്തിലെ മുഖ്യതലക്കെട്ടു ഇന്നുതന്നെ പ്രവചിക്കുന്ന അനുഭവമുള്ള മജീഷ്യന്‍ മുതുകാടിനെക്കൊണ്ടു പറയിക്കട്ടെ കേരളത്തില്‍ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും എത്രയൊക്കെ സീറ്റുകള്‍ ഈ 2009 ലോകസഭ തെരെഞ്ഞെടുപ്പില്‍ കിട്ടുമെന്ന്‌!
46450

5 അഭിപ്രായങ്ങൾ:

കരീം മാഷ്‌ പറഞ്ഞു...

നാളെയിറങ്ങാന്‍ പോകുന്ന പത്രത്തിലെ മുഖ്യതലക്കെട്ടു ഇന്നുതന്നെ പ്രവചിക്കുന്ന അനുഭവമുള്ള മജീഷ്യന്‍ മുതുകാടിനെക്കൊണ്ടു പറയിക്കട്ടെ കേരളത്തില്‍ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും എത്രയൊക്കെ സീറ്റുകള്‍ ഈ 2009 ലോകസഭ തെരെഞ്ഞെടുപ്പില്‍ കിട്ടുമെന്ന്‌!

റോഷ്|RosH പറഞ്ഞു...

പോളിംഗ് ശതമാനം കുറയുന്നതില്‍ , അരാഷ്ട്രീയ വത്കരിക്കപ്പെടു പോകുന്ന മധ്യവര്‍ഗത്തിന് നല്ല ഒരു പന്കുന്ടെന്നു തോന്നുന്നു. സ്ഥാനാര്‍ത്തികലാരും യോഗ്യരല്ല എന്നൊരു ഓപ്ഷന്‍ കൂടി വച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികളൊക്കെ തെണ്ടി പോയത് തന്നെ..
പിന്നെ തെരഞ്ഞെടുപ്പ് ഫലം : ഇടതു മുന്നണിക്ക്‌ കൂടിപോയാല്‍ ആറു സീറ്റ് !!

C.K.Samad പറഞ്ഞു...

ഇന്ത്യന്‍ പാര്‍ളിമെന്റ്‌ മുതല്‍ താഴെ ഗ്രാമപഞ്ചായത്ത് വരെയുള്ള സഭകളില്‍ യാതൊരു തര്‍ക്കവുംകൂടാതെ പാസ്സാകുന്ന ഒന്നാണ് അംഗങ്ങളുടെ ബത്തയും അലവന്‍സും അന്ഗീകരിക്കല്‍.അതില്‍ അവര്‍ ഒന്നാണ്.വോട്ടിംഗ് യന്ത്രത്തില്‍ പുതിയ കോളം തുടങ്ങിയാലും അവര്‍ ഒന്നിക്കും മാഷേ...........

C.K.Samad പറഞ്ഞു...

പിന്നെ തിരഞ്ഞെടുപ്പ് ഫലം.... മണ്ഡലം കാണാതെ വിജയിച്ചവരും ഉണ്ടായിരുന്നു, ഇപ്പോള്‍ അത് പറയാന്‍ പറ്റില്ല.

അജ്ഞാതന്‍ പറഞ്ഞു...

good