2008, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

ഇതാഫ്ഫാ... കുഫ്ഫി!

ഓര്‍മ്മയില്‍ നിന്നൊരു നര്‍മ്മം.

അറബി-മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമായ മുഹ്‌യദ്ദീന്‍ മാല പ്രസിദ്ധീകരിച്ചിരുന്നത്‌ പ്രധാനമായും ഖുര്‍ആന്‍ പ്രിന്റു ചെയ്യാന്‍ സ്ഥാപിച്ച അച്ചുകൂടങ്ങളിലായിരുന്നു.
ഖുര്‍ആനിലോ അറബിയിലോ "പ" എന്ന അക്ഷരം അന്നും ഇന്നുമില്ല.
(അറബികള്‍ക്കു "പാ"യില്ല പകരം "ഫറവതാനി, അല്ലെങ്കിൽ ബറവതാനി " യാണുള്ളത്‌ എന്നു ഞങ്ങള്‍ തമാശക്കു പറയും).
അതിനാല്‍ മുഹ്‌യദ്ദീന്‍ മാലയിലെ "പ" എന്ന അക്ഷരം വരുന്ന ഭാഗത്തൊക്കെ "ഫ" എന്ന അക്ഷരമാണു പ്രസ്സുകാര്‍ ഉപയോഗിച്ചിരുന്നത്‌.

യാരിദ്‌ വരമൊഴിയില്‍ കുറിച്ച താഴെപ്പറയുന്ന വരികള്‍
ഗസലുകളുടെ ലോകം: മുഹ്‌യദ്ദീന്‍ മാല. ചരിത്രവും കാലവും..
"പിഴയേറെ ചെയ്തു നടന്നോരടിയാന്റെ
പിഴയും പൊറുത്ത്‌ നീ രഹ്മത്തില്‍ കൂട്ടള്ളാ..!"
"എല്ലാ പിഴയും പൊറുക്കുന്ന നായനെ
ഏറ്റം പൊറുത്തു നീ ക്രിപാ ചെയ്‌ യാ അള്ളാ!"

ബയാനിയ പ്രസ്സ്‌ പരപ്പനങ്ങാടിയില്‍ മുദ്രണം ചെയ്ത മുഹ്‌യദ്ദീന്‍ മാലയില്‍ ഇങ്ങനെയാണു കാണുക.
(അന്നത്തെ ഖുര്‍ആന്‍ പ്രിന്റു ചെയ്യുന്ന (പ) എന്ന അക്ഷരമില്ലാത്ത പ്രസ്സില്‍ അടിച്ചിരുന്നത്‌ ഇങ്ങനെയായിരുന്നു).

"ഫിഴയേറെ ചെയ്തു നടന്നോരടിയാന്റെ
ഫിഴയും ഫൊറുത്ത്‌ നീ റഹ്‌മത്തില്‍ കൂട്ടള്ളാ..
എല്ലാ ഫിഴയും ഫൊറുക്കുന്ന നായനെ
ഏറ്റം ഫൊറുത്തു നീ കിറിഫാ ചെയ്‌, യാ അള്ളാ.!"

പ്രിന്റിംഗ്‌ "പ"ക്കു പകരം "ഫ" ആണെങ്കിലും വായിക്കേണ്ടതു "പ"യായിട്ടു തന്നെയാവണം.
നിത്യപരിചയമുള്ളവര്‍ പ്രസ്സിന്റെ ആ അപര്യാപ്തതയെ ഉള്‍ക്കൊണ്ടു വായനയില്‍ സഹിഷ്ണുത കാണിക്കുമായിരുന്നു.
പുതുതായി വീട്ടിലെത്തുന്ന വധുക്കള്‍ "പഠിച്ചതോത്തിലും, ഖുര്‍ആന്‍ പാരായണം, മൗലൂദ്‌ ചൊല്ലല്‍, മുഹ്‌യദ്ദീന്‍ മാലാലാപനം എന്നിവയിലൊക്കെ നിപുണരാണോ എന്നു പരിശോധിക്കാന്‍ വന്നതിന്നു പിറ്റേന്നു നാത്തൂന്മാര്‍ക്കും അമ്മായുമ്മക്കും ഒക്കെ ഒരു റാഗിംഗ്‌ ഉണ്ട്‌.
ബയാനിയ പ്രസ്സില്‍ അടിച്ച ഒരു മുഹ്‌യദ്ദീന്‍ മാലയെടുത്തു ചൊല്ലാന്‍ കൊടുക്കും.
"പ"ക്കു പകരം "ഫ"യാണു ഉച്ചരിക്കുന്നതെങ്കില്‍ അവളുടെ കട്ടപ്പൊക!.
അന്നു കളിയാക്കലിന്റെ മറ്റൊരു കല്യാണമായിരിക്കും.

മോഡേൺ‍ ആയി ജീവിച്ച ഒരു പെണ്‍കുട്ടി, പുരാതന തറവാട്ടിലേക്കു വധുവായി വന്നപ്പോള്‍ ഇതുപോലെ റാഗിംഗിനു വിധേയയായി.
മുഹ്‌യദ്ദീന്‍ മാല മുഴുവന്‍ "ഫ" ചേര്‍ത്തു വായിച്ചപ്പോള്‍ കേട്ടു നിന്നവര്‍ക്കും "പ"യെല്ലാം "ഫ"യായി മാറി.
വായന തീര്‍ന്നിട്ടും വാചകങ്ങളില്‍ അതു ബാക്കി നിന്നു.

എണ്ണ വാങ്ങാന്‍ കടയിലേക്കു ഇറങ്ങുന്ന ഉപ്പ, അടുക്കള ഭാഗത്തേക്കു നോക്കി.
"മോളേ ആ കുഫ്ഫി ഇങ്ങെടുത്താ..?"

കുപ്പിയുമായി വന്ന മരുമകള്‍
"ഇതാഫ്ഫാ... കുഫ്ഫി"

ഇതു കേട്ടു ക്ഷമകെട്ട ഉമ്മ.
“ഫണ്ടാറടക്കാതെ ഫോണുണ്ടോ രണ്ടും?”

ഒ.ടോ: മാഫ്ഫുമ്മാ...!

36865

23 അഭിപ്രായങ്ങൾ:

അടകോടന്‍ പറഞ്ഞു...

ഫറഞ്ഞ് കേള്‍ക്കാത്ത കഥ....നന്നായി.

അനില്‍@ബ്ലോഗ് പറഞ്ഞു...

നല്ല വിലയിരുത്തലാണു കേട്ടൊ കരീം മാഷ്,
‘പ’ കു പകരം ‘ഫ’ വന്നകാര്യം.
ഒരു പഠനം തന്നെ.

കലേഷ് കുമാര്‍ പറഞ്ഞു...

kareem bhai...
kalakki...

വേണു venu പറഞ്ഞു...

ഫയങ്കരമായി ഇഷ്ടപ്പെട്ടു മാഷേ.
ഒരു കൊച്ചു ഓര്‍മ്മ.
കുട്ടിക്കാലത്തൊരു കൂട്ടുകാരനുണ്ടായിരുന്നു.
സാമ്പന്‍. എന്താ നിന്‍റെ പേരു് എന്നു ചോദിച്ചാല്‍ പറയും ഫാമ്പന്‍. അവന്‍ പറയാറുള്ള ഒരു സംഭാഷണം ഇപ്പോള്‍ ഓര്‍ത്തു പോയി.:എടാ ഫുകു, ഇന്നലെ ഞാന്‍ അച്ഛന്റ്റെ കഫേരയുടെ കീഴുത്തെ ജോര്‍ജ്ജ് ലൈറ്റു് കത്തിച്ചെടാ.”

മാഷേ ആ റാഗിങ് കൊള്ളാമല്ലോ.:)

കുറുമ്പി പറഞ്ഞു...

നന്നായിരിക്കുന്നു മാഷെ..!!!!!

അനിലന്‍ പറഞ്ഞു...

ഫച്ചഫനന്തത്തേ
ഫുന്നാരഫൂമുത്തേ

എന്ന് ഫാടാന്‍ തോന്നുന്നു :)

അഭിലാഷങ്ങള്‍ പറഞ്ഞു...

ങും! സുരേഷ്‌ഗോപി ഈ പോസ്റ്റ് വായിച്ചാല്‍ പറയും:

“ഫ്ഹ ഫുല്ലേ....”

:-)

ചന്ദ്രകാന്തം പറഞ്ഞു...

ഫെരുത്തിഷ്ടായി..

മുസാഫിര്‍ പറഞ്ഞു...

നല്ല എഴുത്ത് കരീം മാ‍ഷെ.ആ റാഗിങ്ങ് കൊള്ളാം.
തമിഴ് നാട്ടുകാര്‍ തങ്ങളുടെ ലിപിയെക്കുറിച്ച് അഭിമാനപൂര്‍വ്വം സംസാ‍രിക്കാറുണ്ട്.അവിടെ ‘പ’ മാത്രമെയുള്ളുവത്രേ.അത് സന്ദര്‍ഭത്തിനനുസരിച്ച് ഫ,ഭ,ബ ആയി ഉപയോഗിക്കാം.

ഗൗരിനാഥന്‍ പറഞ്ഞു...

:) :) :) :) :) :) :)

സിമി പറഞ്ഞു...

ശ്രീദേവിച്ചേച്ചിയെയും സഗീറിനെയും ശ്രീ. വെള്ളെഴുത്തിനെയും അനോണിമാഷ് ക്രൂരമായി കളിയാക്കിയതില്‍ പ്രതിഷേധിച്ച് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിക്കുന്നു. ഇനി ബൂ‍ലോകത്ത് ആരും ആരെയും വേദനിപ്പിക്കാതിരിക്കട്ടെ.

പ്രിയപ്പെട്ടവരെ, നിങ്ങളും ഈ പ്രതിഷേധത്തില്‍ പങ്കുചെരാന്‍ ഞാന്‍ അപേക്ഷിക്കുന്നു.

അലിഫ് /alif പറഞ്ഞു...

നല്ല കൌതുകമുള്ള പോസ്റ്റും റാഗിംഗും.
“മുദ്രണം - ബയാൻ പ്രസ് പരപ്പനങ്ങാടി” എന്നുള്ളത് എങ്ങിനെയായിരുന്നു മാഷേ; ‘മുദ്രണം - ബയാൻ ഫ്രസ്, ഫരഫ്ഫനങ്ങാടി” എന്നായിരുന്നോ:)

സിമി: ഈ പോസ്റ്റിൽ ആഹ്വാന ചുവരെഴുത്ത് വേണ്ടിയിരുന്നത് ഇങ്ങിനെയാണ് - “ഫ്രിയഫ്ഫെട്ടവരെ, നിങ്ങളും ഈ ഫ്രതിഷേധത്തില്‍ ഫങ്കുചെരാന്‍ ഞാന്‍ അഫേക്ഷിക്കുന്നു”

കരീം മാഷ്‌ പറഞ്ഞു...

അലിഫ്,
അതൊരു കൗതുകംഉണര്‍ത്തുന്ന ചോദ്യം. പഴയ കോപ്പി ഉള്ളവര്‍ ഒന്നു നോക്കുമോ?മിക്കവാറും "ഫരപ്പന‌ങ്ങാടിയാവാനാണു സാധ്യത.
വീട്ടിലിപ്പോ അതൊന്നും കാണാറില്ല. ആ സ്ഥാനത്തിപ്പോള്‍ ടി.വി. പ്രോഗ്രാം ഗൈഡു ചോദിച്ചാല്‍ മക്കള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തരും.

അനോണി മാഷ് പറഞ്ഞു...

എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക

നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

തണല്‍ പറഞ്ഞു...

ഫോട്ടിയ്ക്കാ....
:)

kichu പറഞ്ഞു...

mashe...

kalakki.

ente makan ka parayillayirunnu cheruppatthil.

paat ingane

chache chache choodevide
choottinkathoru chunjille.....

ingane pokum.

athormavannu ithu vayichappol.

ente oru bandhuvinte mon cha parayilla.

he was telling..

a for apple
b for boy..
c for cat

w for was. i was thinking.. which teacher taught him W for WAS??

i asked W for

was....

was??

yes.. WAS.. VAPPI kayyil kettunna WAS.
ee auntikk onnum arinjooda.

appozhanu enikku thalayil odiyath athu Watch aayirunu


sorry... no malayalam lipi in this computer.

കരീം മാഷ്‌ പറഞ്ഞു...

താങ്ക്സ്‌, കിച്ചൂ...!
ഹോ! ഇതൊന്നു വായിച്ചാസ്വദിക്കാൻ മലയാളത്തിലേക്കാക്കേണ്ടി വന്നു. എന്നാ പിന്നെ അതിവിടെയും ഒന്നു കിടന്നോട്ടെ!

മലയാളം ഓൺ ലൈനിൽ എഴുതാൻ ഈ ലിങ്ക്‌ ഫേവറേറ്റിൽ സേവു ചെയ്താൽ മതിയാവും.
http://www.google.com/transliterate/indic/Malayalam

--------------------
മഷെ...

കലക്കി.

എന്റെ മകൻ "ക" പറയില്ലായിരുന്നു ചെറുപ്പത്തിൽ.

പാട്ട്‌ ഇങ്ങനെ!

ചാച്ചെ ചാച്ചെ ചൂടെവിടെ?
ചൂട്ടിനകത്തൊരു ചുഞ്ഞില്ലെ.....

ഇങ്ങനെ പോകും.

അതോർമ്മവന്നു ഇതു വയിച്ചപ്പോൾ.
--------------------------
എന്റെ ഒരു ബന്ധുവിന്റെ മോൻ "ച" പറയില്ല.
--------------------------

അവൻ ഇങ്ങനെ വായിക്കുന്നതു കേട്ടു.
"എ" ഫോർ ആപ്പിൾ
"ബി" ഫോർ ബോയ്‌..
"സി" ഫോർ ക്യാറ്റ്‌

"ഡബ്ല്യൂ " ഫോർ വാസ്‌.

ഞാൻ ആലോചിച്ചു ഏതു ടീച്ചറാവും W മനസ്സിലാക്കാൻ was പഠിപ്പിച്ചത്‌?
മഠയി!

ഞാൻ വീണ്ടും അവനോടു ചോദിച്ചു.
Was.. for ?"

അവൻ വീണ്ടും ആവർത്തിച്ചു
W for Was.

വാസ്‌,
വാപ്പി കയ്യിൽ കെട്ടുന്ന വാസ്‌!
ഈ ആന്റിക്കു ഒന്നും അറിഞ്ഞൂടാ!

അപ്പോഴാണു എനിക്കു തലയിൽ ഓടിയത്‌ അവൻ ഉദ്ദേശിച്ചത്‌ "വാച്ച്‌" ആയിരുനു

പട്ടേരി l Patteri പറഞ്ഞു...

:)))))

നിസ്സാറിക്ക പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്..എല്ലാ ഭാവുകങ്ങളും നേരുന്നു..

നിസ്സാറിക്ക

'കല്യാണി' പറഞ്ഞു...

Nannayirikunnu mashe.

Sapna Anu B.George പറഞ്ഞു...

ഉഗ്രന്‍ കഥ മാഷേ....എവിടെയാ കാണാനും കേള്‍ക്കാനുമില്ലല്ലോ ???

mahmood പറഞ്ഞു...

മാഷേ, പോസ്റ്റ് ഇഷ്ടപ്പെട്ടു. നല്ല അവതരണവും തെറ്റില്ലാത്ത റാഗിംഗും...

ഒന്ന് രണ്ട് സംശയങ്ങൾ: ഒന്ന്, മുഹിയദ്ദീൻ മാലയുടെ ആദ്യപ്രതി (ബയാനിയ്യ പ്രസിന് മുന്പുള്ള പ്രതികൾ) ഇന്ന് എവിടെയെങ്കിലും ലഭ്യമാണോ?

രണ്ട്, ഖുർആൻ അച്ചടിക്കുന്ന പ്രസിൽ മുഹിയദ്ദീൻ മാല അച്ചടിച്ചതിനാലാണ് അതിൽ 'പ'ക്ക് ഫകരം 'ഫ' വന്നതെന്ന് പറയുന്നുവെങ്കിൽ, എന്തുകൊണ്ട് ഴ, ട, ച, തുടങ്ങിയ അക്ഷരങ്ങൾ അവർക്ക് അച്ചടിക്കാൻ കഴിഞ്ഞു? ഈ അക്ഷരങ്ങളും ഖുർആനിൽ ഇല്ലല്ലോ...

mahmood പറഞ്ഞു...

മാഷേ, പഴയതെങ്കിലും ഇപ്പഴാ വായിക്കുന്നത്. പോസ്റ്റ് ഇഷ്ടപ്പെട്ടു. നല്ല അവതരണവും തെറ്റില്ലാത്ത റാഗിംഗും...

ഒന്ന് രണ്ട് സംശയങ്ങൾ: ഒന്ന്, മുഹിയദ്ദീൻ മാലയുടെ ആദ്യപ്രതി (ബയാനിയ്യ പ്രസിന് മുന്പുള്ള പ്രതികൾ) ഇന്ന് എവിടെയെങ്കിലും ലഭ്യമാണോ?

രണ്ട്, ഖുർആൻ അച്ചടിക്കുന്ന പ്രസിൽ മുഹിയദ്ദീൻ മാല അച്ചടിച്ചതിനാലാണ് അതിൽ 'പ'ക്ക് ഫകരം 'ഫ' വന്നതെന്ന് പറയുന്നുവെങ്കിൽ, എന്തുകൊണ്ട് ഴ, ട, ച, തുടങ്ങിയ അക്ഷരങ്ങൾ അവർക്ക് അച്ചടിക്കാൻ കഴിഞ്ഞു? ഈ അക്ഷരങ്ങളും ഖുർആനിൽ ഇല്ലല്ലോ...