തടിച്ച ഫ്രൈമുള്ള കറുത്ത കാലുള്ളൊരു കണ്ണടയെ
ചുളിഞ്ഞു ചപ്പിയ എന്റെ മൂക്കു കൊണ്ടു
ചുമക്കാൻ തുടങ്ങിയ
അന്നു മുതലാണ് ഞാൻ
സർവ്വീസു മണിയും മറ്റാനുകൂല്യങ്ങളും
പല രീതിയിൽ കണക്കു കൂട്ടാൻ തുടങ്ങിയത്.
അതോടെന്റെ കഷണ്ടിയിൽ ഇടക്കെവിടെയോ
ബാക്കിയായിരുന്ന ഇത്തിരി മുടിയിൽ
മുന്നറിയിപ്പൊന്നുമില്ലാതെ നിറയെ നര വന്നു കയറി,
അതു കണ്ടു പേടിച്ചിട്ടാവണം, മുടിയിൽ
ബാക്കിയൊളിച്ചിരുന്നിത്തിരിപ്പോന്ന കറുപ്പു കൂടി
ഉരുകിയൊലിച്ചെന്റെയിരുകൺപ്പോളകൾക്കു കീഴെ
വില്ലുപോലെ വളഞ്ഞൊരുപാടു വരകളായി മരിച്ചു വീണത്.
നര പടർന്നു കയറി, അവയെന്നിലെ നരനെയും
പിന്നെ ഉള്ളിലെ നിണത്തേയും പതിയെ ബലഹീനനാക്കിയെന്നു
അന്തിക്കു കുടിക്കാൻ കിട്ടിയ പാലിലെ ചവർപ്പിൽ നിന്നും,
കിടപ്പു മുറിയിലെ ചവറ്റുകൊട്ടയിൽ പാളി നോക്കി
തുണ്ടം മുറിഞ്ഞൊരു ചിത്രത്തിനു കീഴെ സ്ഥാനം മാറി വെച്ച
രണ്ടു പുതിയ വാക്കുകൾ കൊണ്ടൊരു 'തുണ്ടു' കഥ മെനയുന്ന
എന്റെ വേലക്കാരിയുടെ അടക്കിപ്പിടിച്ച ചിരിയിൽ നിന്നും
വളരെ വൈകിയാണതു ഞാൻ വായിച്ചെടുത്തത്.
2008, ജൂൺ 6, വെള്ളിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
5 അഭിപ്രായങ്ങൾ:
kottilambazhanga nanaayi maashe...
vayicha sthalathu thanne comment cheyyanam ennundaayirunnu..pakshe avide comment cheyyan sadhichilla..sorry
good sir...good
നല്ല കവിതാ മാഷേ
OT
ആകുലതകള്‍ എന്തേ.. വെട്ടിമാറ്റി ?
അഭിപ്രായവുമായി വന്നപ്പോള്‍ ആളെ കാണാനില്ല
നല്ല പോസ്റ്റായിരുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ