2008, മാർച്ച് 26, ബുധനാഴ്‌ച

പ്രതീക്ഷ

പിക്‍നിക്‌ സന്ധ്യയും പുത്തന്‍ ബ്ലോഗുണര്‍വ്വും.

മാര്‍ച്ച്‌ 28 വെള്ളിയാഴ്ച മൂന്നു മണി മുതല്‍ ഏഴു മണി വരെ!
യു.എ.ഇ.യില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും അംഗങ്ങള്‍ പങ്കെടുത്ത ഒരു ബ്ലോഗു-പിക്‍നിക്‌
ദുബൈ ക്രീക്ക്‌ പാര്‍ക്കില്‍ വെച്ചു നടന്നു.

പുതിയ ഒരുപാടു മലയാളം ബ്ലോഗേര്‍സിനു പരസ്പരം കാണാനായതും.
പഴയവര്‍ക്കു സൗഹൃദം പുതുക്കാനും
ബ്ലോഗേര്‍സിന്റെ കുഞ്ഞുവാവകളേയും കാണാനും
മറ്റു ചില വാവകളുടെ ജന്മദിനാഘോഷത്തില്‍ പങ്കുചേരാനും ഒത്തുവെന്നാണു ഈ പിക്‍നിക്കിന്റെ എടുത്തു പറയാവുന്ന നേട്ടം.

പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടില്‍ സെറ്റിലാവാന്‍ ദിവസങ്ങള്‍ മാത്രമുള്ള അതുല്യേച്ചിക്കുള്ള ഒരു യാത്രയയപ്പു കൂടിയായിരുന്നു പിക്‍നിക്കിലെ മുന്‍കൂട്ടി തീരുമാനിക്കാത്ത മറ്റൊരു അജണ്ട.

മലയാളം ബ്ലോഗിംഗിനെ നവീകരിക്കാനും പുതിയ ആശയങ്ങള്‍ സമ്മാനിക്കാനും ഈ പിക്‍നിക്കു കൊണ്ടു കഴിഞ്ഞിട്ടില്ലന്നാലും മലയാളബ്ലോഗിംഗ്‌ രംഗത്തു നൊസ്റ്റാള്‍ജിയയെക്കാള്‍ പ്രാധാന്യമുള്ളതാണു പരസ്പര സ്നേഹവിശ്വാസം എന്നു ഉറപ്പിച്ചു പറഞ്ഞ മീറ്റായിരുന്നിത്‌.

പരസ്പരം കാണാന്‍ കഴിയുകയും തൊട്ടറിയാന്‍ കഴിയുന്നവരാനെന്നു ഒരു തോന്നല്‍ മാത്രമെങ്കിലും ഉണ്ടാക്കുന്ന വായനക്കാരന്‍ ,
പോസ്റ്റുകളെ "വായിച്ചു കൊണ്ട്‌" നിശിതമായി വിമര്‍ശിച്ചു വ്യക്തമായ എഡന്റിറ്റിയോടെ ഇടുന്ന കമണ്ടുകളാണ്‌
"ഹരേ വാഹ്‌!: അതുഗ്രന്‍!!,
"ഇതിനു നോബല്‍ സമ്മാനം ഉറപ്പാണു"
എന്നൊക്കെ പറഞ്ഞു കൊണ്ട്‌ ഊരും പേരുമില്ലാതെ കിട്ടുന്ന "അണോണി കമണ്ടുകളെക്കാള്‍ മേന്മ. (പക്ഷെ ആ വിമര്‍ശന-ശരങ്ങളെ താങ്ങാന്‍ ശക്തിയുള്ള മനസ്സുകള്‍ ഇനി പാകപ്പെട്ടിട്ടു വേണമെന്നു മാത്രം.
സാക്ഷാല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടു പോലും വിമര്‍ശനം സഹിക്കാനാവാതെ ബ്ലോഗു ഡിലിറ്റിപോയത്‌ മറക്കാറായിട്ടില്ല)

ആദ്യത്തേതു ബ്ലോഗറുടെ സൃഷ്ടിയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലാണെങ്കില്‍ പോലും ഉന്നതിയും നന്മയും വരുത്തുന്നു.
എന്നാല്‍ രണ്ടാമത്തേത്‌ ശീഘ്രസുഖം തരുമെങ്കിലും ബ്ലോഗറിലെ രചനാപാടവത്തെ ഇഞ്ചിഞ്ചായി കൊല്ലുന്നു.

(പണ്ടൊക്കെ നൂറിനു മേല്‍ കമണ്ടു കിട്ടിയിരുന്നവര്‍ ഇപ്പോള്‍ കമണ്ടു കുറവായതിനാലാണോ പോസ്റ്റിംഗു കുറച്ചതു എന്നതു ഗ്രൂപ്പു തിരിഞ്ഞുള്ള ചര്‍ച്ചകളില്‍ പല പ്രാവശ്യം കേള്‍ക്കാനിടയായി).

അണോണി അഭിപ്രായങ്ങള്‍ അടിസ്ഥാനപരമായി ഒരിക്കലും അണോണിമിറ്റി അല്ലന്നും അതിന്റെ ഉത്ഭവം കുറച്ചു പരിശ്രമത്തിന്റെ ഫലമായി വ്യക്തമാവുന്നതാണ്‌ എന്നും "കൈപ്പള്ളി" വ്യക്തമാക്കിയപ്പോള്‍
"തറവാടി" ചോദിച്ച മറുചോദ്യത്തിനു നല്ല പ്രസക്തി തോന്നി."

"എന്നാ പിന്നെ അണോണിമസ്സായി എഴുതുന്നതെന്തിനാണ്‌. എന്തു കൊണ്ടു തുറന്നെഴുതിക്കൂടാ?"

അതിനു കൈപ്പള്ളി കൊടുത്ത ഉത്തരം ശ്രദ്ധേയമായി തോന്നി.

"ചില പ്രത്യേക സാഹചര്യങ്ങളില്‍ ചിലകാലത്തേക്കും സന്ദര്‍ഭത്തിലേക്കുമായി ചുരുങ്ങിയ സമയം മാത്രം അണോണിമിറ്റി ആവശ്യമായി വരും"

(ഒരു സ്വീഡിഷ്‌ വാര്‍ത്ത നെറ്റില്‍ വന്നതു വായിച്ചതു ആ നിമഷം ഞാന്‍ ഓര്‍ത്തു.
ഒരു ന്യായാധിപന്റെ ഭാര്യയെ വശീകരിച്ചു കോടതി വിധിയില്‍ സ്വാധീനം നടത്തുന്ന ഒരു വിടനെക്കുറിച്ചുള്ള വിവരം നല്‍കിയതു ആ വീട്ടിലെ വേലക്കാരി അണോണിമസായി പുറം ലോകത്തിനു കൊടുത്ത വാര്‍ത്താശകലങ്ങളുലൂടെയായിരുന്നു.
പൂര്‍ണ്ണവിവരങ്ങള്‍ കിട്ടുന്നതു വരെ അവരുടെ അണോണിമിറ്റിയും
അവിടത്തെ ജോലിയും നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതു രഹസ്യാന്വേഷണ സംഘത്തിനും അവിടത്തെ ഒരു "ഇന്‍വസ്റ്റിഗേഷന്‍ ബൈ പബ്ലിക്‌" ബ്ലോഗിനും അനിവാര്യമായിരുന്നത്രേ!)

ആസിഡിന്റെ ഗാഢതയും അപകടവും കുറക്കാന്‍ അതില്‍ ധാരാളം നല്ല ശുദ്ധജലം ചേര്‍ത്തു നേര്‍പ്പിക്കുക എന്നതാണു അതിനെ അകറ്റി വെക്കുന്നതിനെക്കള്‍ ബുദ്ധി എന്നു ഈ ബ്ലോഗു പിക്‍നിക്കില്‍ പങ്കെടുക്കുക വഴി എനിക്കൊരു പിന്‍ ബുദ്ധിയുണ്ടായിരിക്കുന്നു

8 അഭിപ്രായങ്ങൾ:

ബാജി ഓടംവേലി പറഞ്ഞു...

മാഷേ...,
എന്തു പറ്റി...
എന്താണു വിഷമത്തിനു കാരണം...

പാമരന്‍ പറഞ്ഞു...

എപ്പോഴും കുറേ മോളില്‍ നിന്നു ചിന്തിക്കണം മാഷേ.. മ്മടെ ജീവിതത്തിന്‍റെ ഒരു കുഞ്ഞു ഏടില്‍ നിന്നാണ്‌ നമ്മള്‍ ഓരോ വിഷമത്തിനെയും നോക്കിക്കാണുന്നത്‌.. അതുകൊണ്ടാണ്‌ അവ വല്യ പ്രശ്നങ്ങളായി തോന്നുന്നത്‌.. ഒരുപക്ഷേ ഏതാനും കൊല്ലങ്ങള്‍ കഴിഞ്ഞാല്‍ നമ്മളത്‌ ഓര്ക്കുക്ക പോലും ഇല്ല.. അതു കൊണ്ട്‌ പ്രശ്നങ്ങളെ ഒരു വലിയ കാന്‍വാസില്‍ കാണാന്‍ ശ്രമിച്ചാല്‍ വിഷമം കുറയും.. പരിഹാരവും എളുപ്പമാവും.. (ഞന്‍ പറഞ്ഞതൊന്നുമല്ല.. വിവരമുള്ള ആരാണ്ടു പറഞ്ഞതാ.. എന്തായാലും എന്‍റെ കാര്യത്തില്‍ ഇതു വര്‍ക്കു ചെയ്യുന്നുണ്ട്‌..) ആള്‍ ദ ബെസ്റ്റ്‌ മാഷേ..

അല്ഫോന്‍സക്കുട്ടി പറഞ്ഞു...

“ഭാവി ഭൂതത്തെക്കാള്‍ നന്നാവാം.“

ഭൂതത്തിനോടു പോവാന്‍ പറ മാഷെ (അവനാളത്ര ശരിയല്ല), അപ്പോ ഭാവി ഒറപ്പായിട്ടും നന്നാവും.

കുറുമാന്‍ പറഞ്ഞു...

സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാവാം - സത്യം. സ്വപ്നങ്ങളില്ലെങ്കില്‍ ലക്ഷ്യവുമില്ല എന്നു കരുതുന്നവനാണു ഞാന്‍.

ഭാവി ഭൂതത്തെക്കാള്‍ നന്നാവാം - ഭാവി ഭൂതത്തേക്കാള്‍ നന്നാവുമായിരിക്കാം, പക്ഷെ വര്‍ത്തമാനത്തെ കണ്‍കുളിര്‍ക്കെ കാണാനാണെനിക്കിഷ്ടം.

പരാജയം വിജയത്തിലേക്കെത്തിക്കാം - ഇല്ലാണ്ട് പിന്നെ. പരാജയം അനുഭവിക്കാത്തവന്‍ ഒരിക്കല്‍ പോലും മുന്നോട്ടുള്ള പാതയിലൂടെ നടന്നിട്ടില്ല എന്നാണ് വിവേകാനന്ദന്‍ പറഞ്ഞിട്ടുള്ളത് (പുള്ളി തന്നെയല്ലെ)

M. Ashraf പറഞ്ഞു...

നാം നമ്മെ മാറ്റാത്തിടത്തോളം കാലം നമ്മെ ആരും മറ്റുകയില്ല എന്നാണല്ലോ കരീം മാഷേ? തെരഞ്ഞെടുപ്പുകളെ കുറ്റമറ്റതാക്കാന്‍ നമുക്ക്‌ സ്വയമേവ കഴിയില്ല. അതിനു പ്രകൃതിയുമായി സമരസപ്പെട്ടതിനശേഷം കൈകളുയര്‍ത്തി ചോദിച്ചേ പറ്റൂ. മാഷ്‌ ഇങ്ങനെയൊരു ബ്ലോഗ്‌ എഴുതുമെന്നും അതിന്‌ ഞാന്‍ ഇങ്ങനെയൊരു പ്രതികരണം എഴുതുമെന്നും അറിയുന്ന പ്രകൃതിക്കുതന്നെയല്ലേ ഭൂതത്തേയും ഭാവിയേയും അറിയാന്‍ കഴിയുക.
സുഖമായിരിക്കട്ടെ

Appu Adyakshari പറഞ്ഞു...

മലയാളബ്ലോഗിംഗ്‌ രംഗത്തു നൊസ്റ്റാള്‍ജിയയെക്കാള്‍ പ്രാധാന്യമുള്ളതാണു പരസ്പര സ്നേഹവിശ്വാസം എന്നു ഉറപ്പിച്ചു പറഞ്ഞ മീറ്റായിരുന്നിത്‌.

കരീം മാഷ് ഈ പറഞ്ഞതിനു താഴെ ഒരൊപ്പ്.
മാഷിന്റെ ഏറ്റവും അവസാനവരിയില്‍ ഒരു വിഷമം പോലെ തോന്നി???

എം.എച്ച്.സഹീര്‍ പറഞ്ഞു...

കരിം മാഷിണ്റ്റെ വാക്കുകള്‍ക്ക്‌ നന്ദി,എഴുത്തില്‍ പാലിക്കേണ്ട ചില മര്യാദകള്‍ സിമിയ്ക്ക്‌ പറഞ്ഞു കൊടുത്തു എന്നുമാത്രം. അതു കൊള്ളുകയോ തള്ളുകയൊ അത്‌ സിമിയുടെ ഇഷ്ടം. മാഷെ ഞാനും അക്ഷരങ്ങളെ അടുത്തറിയാന്‍ ഒരു ശ്രമം നടത്താറുണ്ട്‌. അക്ഷരങ്ങളെ നാം ഹൃദയത്തോട്‌ ചേര്‍ത്ത്‌ നിര്‍ത്തുമ്പോള്‍ അക്ഷരങ്ങള്‍ നമുക്ക്‌ വഴങ്ങി തരുന്ന അത്ഭുതകാഴ്ച നാം തിരിച്ചറിയുന്നു. ആ തിരിച്ചറിവില്‍ നിന്ന്‌ പിന്നെ നാം ഒരു വരിയെഴുതുമ്പോഴും അല്ലെങ്കില്‍ ഒരു വാക്ക്‌ ചിന്തിക്കുമ്പോഴും ഒത്തിരി വട്ടം ആലോചിക്കുന്നത്‌ അതാണ്‌. നോവലിണ്റ്റെ വലിപ്പം കഥ പോലെയും കഥയുടെ അന്തര്‍ധാര നോവല്‍ പോലെയും. ചുരുക്കെഴുത്തില്‍ എത്താന്‍ നാളുകള്‍ കുറച്ചെടുക്കും..മാഷിനെ നല്ല വ്യക്തികളില്‍ നിന്നാണ്‌ പാഠം ഉള്‍ക്കൊള്ളെണ്ടത്‌. ഞാന്‍ അഭിപ്രായം തുറന്നെഴുതി എന്നുമാത്രം.

ഭടന്‍ പറഞ്ഞു...

മാഷേ..
വിമര്‍ശനം കൊണ്ടേ കാര്യങ്ങളൊക്കെ നന്നായി നടക്കു...
ഞാനേറ്റവും ഇഷ്ടപ്പെടുന്നത് വിമര്‍ശനത്തെയാണ്. അപ്പോഴാണ്
എനിയ്ക്കെന്നെ മനസ്സിലാക്കാന്‍ എളുപ്പമാകുന്നത്!