ബ്ലോഗിംഗ്- കയ്പ്പും മധുരവും
നാട്ടിന്‍പുറത്തെ വേലിപ്പടര്‍പ്പുകളില്‍ ധാരാളമായി കണ്ടുവരുന്ന ഒരു കായയാണിതു.
ഇതിന്റെ കായ പഴുത്താല്‍ ചിലതിനു മധുരവും ചിലതിനു തീഷ്ണമായ കയ്പ്പും അനുഭവപ്പെടും.
രണ്ടും തമ്മില്‍ തിരിച്ചറിയാന്‍ ഒരു മാര്‍ഗ്ഗവും ഇല്ല.
ചാന്‍സ് ഫിഫ്റ്റി, ഫിഫ്റ്റി!.
ഈ ഒരു റിസ്ക് ഇഫക്ട് ഉള്ളതിനാല്‍ കുട്ടികള്‍ ഈ പ്രതിഭാസത്തെ പലരീതിയിലും ഉപയോഗപ്പെടുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യാറുണ്ട്.
മിണ്ടാതെ പോയി പറിച്ചെടുത്തു തിന്നാല്‍ മധുരിക്കുമെന്നു ചിലര്‍ വിശ്വസിക്കുന്നു.
മിണ്ടാതെ പോയി പറിച്ചെടുത്തു തിന്നാല്‍ മധുരിക്കുമെന്നു ചിലര്‍ വിശ്വസിക്കുന്നു.
(നമ്മള് ഈയിടെ കമണ്ടിടാതെ ഒളിച്ചു പോസ്റ്റുകള്‍ വായിച്ചു രസിക്കുന്നതു പോലെ)
പിണങ്ങിയിരിക്കുന്ന കൂട്ടുകാര്‍, ആരുടെ അടുത്താണാദ്യം തെറ്റുണ്ടായതെന്നു കണ്ടു പിടിക്കാന്‍ ഈ കായ പഴുത്തതു തിന്നു തീരുമാനിക്കും.
പിണങ്ങിയിരിക്കുന്ന കൂട്ടുകാര്‍, ആരുടെ അടുത്താണാദ്യം തെറ്റുണ്ടായതെന്നു കണ്ടു പിടിക്കാന്‍ ഈ കായ പഴുത്തതു തിന്നു തീരുമാനിക്കും.
( മധുരമുള്ളതു കിട്ടിയാല്‍ നല്ലവന്‍, കയ്പ്പുള്ളതു കിട്ടിയാല്‍ തെറ്റുകാരന്‍).
രണ്ടാള്‍ക്കും മധുരമുള്ളതു കിട്ടിയാല്‍ രണ്ടാളും നല്ലവര്‍,
തിരിച്ചായാല് രണ്ടാള്‍ക്കും തെറ്റു പറ്റി എന്നനുമാനിക്കും.
ഈ കായക്കു ഞങ്ങളുടെ നാട്ടില്‍ "മിണ്ടിയാല്‍ കയ്പ" എന്നു പ്രാദേശിക നാമം.
ഒരു വര്‍ഷം കൂടി അവസാനിക്കുന്നു.
2008 പടിക്കല്‍ വന്നു മുട്ടി വിളിക്കുന്നു.
ബ്ലോഗിംഗ് പ്രവാസകാല ദിനചര്യയുടെ ഭാഗമായി മാറിയതിനാലും,
താമസം ഇപ്പോള്‍ നഗരത്തില്‍ നിന്നും ഒരുപാടകലെ,
മരുഭൂമിയിലെ വിജനതയിലായതിനാലും.....
പോസ്റ്റിംഗുകള്‍ മുടങ്ങാതെ നടക്കുന്നു.
ബ്ലോഗിലൂടെ പരിചയപ്പെട്ട എല്ലാ സന്മനസ്സുള്ളവര്ക്കും സമാധാനം ആശംസിച്ചു കൊണ്ടും
welcome 2008
15 അഭിപ്രായങ്ങൾ:
മാഷിന്....
മധുരമുള്ള...
പുതുവത്സരാശംസകള്‍!
മാഷെ,
സുഖല്ലേ?
ഒരു വിവരോല്ലല്ലോ കുറെ നാളായി?
മാഷിനും സാബിക്കും മക്കള്‍ക്കും പുതുവത്സരാശംസകള്‍!
പുതുവത്സരാശംസകള്‍!
'2008 പടിക്കല്‍ വന്നു മുട്ടി വിളിക്കുന്നു'
വിളിക്കട്ടെ ; വിളി കേള്‍ക്കാം.
നല്ല നാളുകള്‍ നേര്‍ന്നുകൊണ്ട്.
മാഷിനും കുടുംബത്തിനും നന്മ നിറഞ്ഞ പുതുവല്സരാശംസകള്..
മാഷേ,കുറേ നാളായല്ലൊ കണ്ടിട്ട്/കേട്ടിട്ട്?
മനോഹരമായ ഒരു പുതുവര്‍ഷം മാഷിനും കുടുംബത്തിനും നേരുന്നു
പുതുവത്സരാശംസകള്‍!
ശാന്തിയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവല്‍സരം നേരുന്നു...
ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ നേരുന്നു.
മാഷിനും കുടുംബത്തിനും നവവത്സര ആശംസകള്‍..
മിണ്ടിയാ കയ്പ്പ്. മിണ്ടാണ്ടിരുന്നാല്‍ ചങ്ക് പൊട്ടിപോവില്ലേ?
മാഷേ...
നല്ല ഓര്‍മ്മകുറിപ്പ്
പുതുവല്സരാശംസകള്
നന്മകള് നേരുന്നു
മാഷിനും കുടുമ്പത്തിനും സന്തോഷത്തിന്റേതായ ഒരു പുതുവത്സരം നേരുന്നു....;)
പുതുവത്സരാശംസകള്‍
മാഷെ ഇതുവഴി വരാന്‍ അല്പം വൈകി മാഷെ എന്നാലും
സ്നേഹകാലത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചതിനു നന്ദി
അവയെല്ലാം ഇവിടെ ഒഴുക്കൂ, മറ്റൊരു അരുവിയായി, നദിയായി...
ചിലപ്പോഴൊക്കെ ഓര്‍മകള്‍ ചില്ലുകൊട്ടാരം പോലെ തകരുന്നു
മനസ്സിന്റെ നീലനിറമുള്ള നേര്ത്തജാലകത്തില് കൂടെ നോക്കുമ്പോള്‍
കാണാന്‍ സാധിക്കുന്ന സ്നേഹത്തിന്റെ നറുമണമുള്ള ഒരു പിടിചിന്തകള്‍ എനിക്കായ് നല്കിയ എന്റെ സുഹൃത്തുക്കളെ എല്ലാ സ്നേഹിതര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവല്‍സരാശംകള്‍.!!
സസ്നേഹം സജി.!!.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ