020.കാതങ്ങള്‍ക്കപ്പുറത്ത് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
020.കാതങ്ങള്‍ക്കപ്പുറത്ത് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2008 ഏപ്രിൽ 24, വ്യാഴാഴ്‌ച

കാതങ്ങള്‍ക്കപ്പുറത്ത്

ഞാന്‍ ഒന്നുമറിഞ്ഞില്ല ‍ തമ്പ്രാ.

കുശുമ്പിന്റെ അടക്കാത്ത ആലയിലന്തിക്കു
പകയുടെ ഉലയൂതി പഴുപ്പിച്ചൊരു പച്ചിരുമ്പ്‌.

പലവട്ടം കലികൊണ്ടും, കറവീണ ദുര കൊണ്ടും
പുലരോളം തല്ലിപ്പതം വരുത്തീട്ടതു വീണ്ടും

ഏഷണി തേച്ചൊരു നാക്കരം കൊണ്ടുരാകി,
പ്രാകി,വാക്കുകളെക്കാളേറെ മൂര്‍ച്ച കൂട്ടി

കൂട്ടത്തിലിടഞ്ഞോന്റെ കുതികാലു വെട്ടി
കാക്കാതെ വെച്ച കൈയൊന്നു കാണാതെ വെട്ടി

അറ്റത്തൊരു ചതിത്തുളയിട്ടതു തന്നെ ചെത്തി
കൈപ്പിടിവെച്ചതു നെഞ്ചിലൊരു മെഡലാക്കി

"ശിഷ്ട തലമുറക്കു തണലേക നീ"
എന്നനുഗ്രഹിച്ചാരോ നട്ട നന്മതന്‍ വിറയാലിനെ

വെട്ടി വീഴ്‌ത്തുമ്പോള്‍ അങ്ങുന്നേ ആ കരമൊന്നും വിറച്ചീലേ?.
വെട്ടുപൂളിലെ നിണം തെറിച്ചാ കണ്ണില്‍ കറയൊന്നും വീണില്ലല്ലോ?

പാതിമയക്കത്തില്‍, പറക്കാവതാത്തൊരെന്‍ മക്കള്
‍കൂടോടെ വീണതും, വാവിട്ടു കേണതും

ഇരതേടി പോയ ഞാന്‍ ഇങ്ങെത്താന്‍ വൈകിപ്പോയ്‌
കാതങ്ങള്‍ക്കപ്പുറത്തൊന്നുമറിഞ്ഞില്ല ഞാന്‍ തമ്പ്രാ.

ഇടം പോയൊരെന്‍ കിടാങ്ങള്‍ക്കു പിന്നെ
ഉടയോന്‍ ഉയിരൊന്നും വിധിച്ചില്ലശ്മാ!



My "Enter key" start working.