009 ഡാഫോഡയില്‍ പുഷ്പങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
009 ഡാഫോഡയില്‍ പുഷ്പങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2007 ഓഗസ്റ്റ് 18, ശനിയാഴ്‌ച

മരുഭൂമിയിലെ ഡാഫോഡയില്‍ പുഷ്പങ്ങള്‍

മരുഭൂമിയിലെ ഈ പുഷ്പങ്ങള്‍ എങ്ങനെ എനിക്കു പ്രിയപ്പെട്ടതായി...?

അവിടെ ഇബ്രുവും വിശാലമനസ്കനും,ഇത്തിരിയും,ഡ്രിസ്സിലും ഏറനാടനും മാഷും,വല്യമ്മായിയും തറവാടിയും ഒന്നുമില്ലന്നതാവാം.
മറിച്ച്‌ അവിടെ ഇബ്രാഹിം മുഹമ്മതുണ്ട്‌,
സജീവ്‌ എടത്താടനുണ്ട്‌,
റഷീദ്‌ ചാലില്‍ ഉണ്ട്‌,
അബ്ദുല്‍കരീം തോണിക്കടവത്തുണ്ട്‌,
രഹനയുണ്ട്‌,അലിയുവുണ്ട്‌,
കുഴൂര്‍ വില്‍സനുണ്ട്‌.
ആരിഫുണ്ട്‌,നദീറുണ്ട്‌,സുഷാജിയുണ്ട്‌ ധര്‍മ്മജന്‍ പട്ടേരിയുണ്ട്‌,ശ്രീജിത്തുണ്ട്‌.

കൂടാതെ പൊയ്മുഖങ്ങള്‍ അണിയാത്ത തൊട്ടറിയാവുന്ന നൂറോളം മെംബേര്‍സ്‌ യു.എ.ഇ.യില്‍ തന്നെയുണ്ട്‌.
വിവിധ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചവര്‍.
ഇവരെ ചേര്‍ത്തു നിര്‍ത്തുന്നതു തുഷാരം വെബ്‌സൈറ്റും ഗ്രൂപ്പ്‌ മെയിലിംഗും വല്ലപ്പോഴും നടത്തുന്ന മീറ്റുകളും.

പുലര്‍ച്ചെ മെയില്‍ബൊക്സു തുറക്കുമ്പോള്‍ DID എന്നു തുടങ്ങുന്ന ഒരു മെയില്‍ കണ്ടില്ലങ്കില്‍
ഉറക്കമുണരുമ്പോള്‍ വീട്ടില്‍ പ്രിയപ്പെട്ടവരെ ആരെയും കാണാന്‍ സാധിക്കാത്തപ്പോഴനുഭവപ്പെടുന്ന ഏകാന്തതാതഭാവമാണ്‌.
നൊമ്പരമാണ്‌.

ചുരുക്കം ചില മെംബേര്‍സിനേ ബ്ലോഗുള്ളൂവെങ്കിലും ബ്ലോഗുകള്‍ മിക്ക മെംബര്‍മാരും വായിക്കുന്നു.
വിമര്‍ശനങ്ങള്‍ സത്യസന്ധമാവുന്നു.

"മാഷെ ആ കഥക്കു ആ വിശദീകരണം വേണ്ടായിരുന്നു"വെന്നും
കഥയെയും കവിതകളെയും പിന്നീടു കമന്റുകളിലൂടെ വിശദീകരിക്കേണ്ടി വരുന്നത്‌ അതെഴുതിയ ആളിന്റെ ആത്മവിശ്വാസക്കുറവും സൃഷ്ടിയുടെ പരാജയവുമാണെന്നു മുഖത്തു നോക്കി പറയാന്‍ കഴിയുന്നതാണീ കൂട്ടായ്മയുടെ സത്യസന്ധത.

"റഷീദിന്റെ കഥകള്‍ കണ്ണീര്‍ക്കഥകളില്‍ ഒഴുക്കു തടഞ്ഞു നില്‍ക്കുകയാണെന്നും
കെട്ടുപൊട്ടിച്ചു ആ കണ്ണീര്‍ച്ചാലുകളെ കവിളിലൂടെ ഒഴുക്കിവിട്ടു
ഒരു ചിരിയോ ചിന്തയോ ഉണര്‍ത്തുന്ന മറ്റൊന്നിനു തീ പിടിപ്പിക്കൂ മാഷെ!"
എന്നു മുഖത്തു നൊക്കി പറയാന്‍ സ്മെയിലി ഇടേണ്ടി വരാത്തതു ആ പറയുന്ന മുഖത്തുള്ള ആത്മാര്‍ത്ഥത ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും കഴിയുമെന്നതിനാലാണ്‌.

"സാലിഹേ നീയഭിനയിച്ച ആ സീരിയല്‍ പത്തു വര്‍ഷം മുന്‍പാണെങ്കില്‍ ആളുകള്‍ ബോറടിക്കാതെ കണ്ടിരിക്കുമായിരുന്നെന്നു" മുഖത്തു നോക്കി പറയുമ്പോള്‍ സാലിഹു കല്ലടക്കു വേദനിക്കാതിരിക്കുന്നതാണു ഡാഫോഡയില്‍ കൂട്ടായ്മയുടെ വിജയം.
ഇവിടെ ജാടകള്‍ ഇല്ല.
സത്യം ആര്‍ക്കും പറയാം.
ഇത്തിരി തീവൃമായി തന്നെ. പ്രതീഷിനെപ്പോലെ (ജിമിക്കി ജിമിക്കി ആല്‍ബം ഫെയിം).
അതിനാലാണ്‌, ഡാഫോഡയില്‍സ്‌ ഇന്‍ ഡസര്‍ട്ടില്‍ അണോണികള്‍ക്കും വര്‍മ്മമാര്‍ക്കും ക്ഷിപ്രശിശുക്കള്‍ക്കും പ്രസക്തിയില്ലാതായത്‌.
ജിമെയിലിലെ ഗ്രൂപ്പ്‌ മെയിലിംഗില്‍ ഡാഫോഡേല്‍സ്‌ കൂടുതല്‍ മികവു കാട്ടുന്നു.

എനിക്കു ഗ്രൂപ്പ്‌ മെയിയിംഗു ഇഷ്ടമാണു എന്നു പറയുന്നവര്‍ക്കു മാത്രമേ ഈ മെയിലുകള്‍ പ്രാപ്യമാകൂ.
അതേ പോലെ വ്യക്തമായ എഡണ്ടിറ്റി ഉള്ളവര്‍ക്കു മാത്രമേ മെംബര്‍ഷിപ്പും.

സാഹിത്യ-കലാ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും ഏറ്റെടുത്തു നടത്തുകയും മാത്രമല്ല DIDയുടെ ലക്ഷ്യം.
മറ്റേതൊരു സന്നദ്ധസംഘടനയുടേയും പോലെ സാമൂഹിക സാംസ്കാരിക ഉന്നമനത്തിനു വേണ്ട കാര്യങ്ങളിലെല്ലാം ഇടപെടാന്‍ മാത്രം സംഘടിത ശേഷി DID ആര്‍ജിച്ചിട്ടുണ്ട്‌.
(കൊട്ടിഘോഷിക്കാത്ത മെഡിക്കല്‍ ക്യാമ്പുകളും,അധികമാരുമറിയാത്ത പ്രവാസീ സഹായായ പരിപാടികളും ചിലതു മാത്രം.

ആണ്‍-പെണ്‍ അതിരിട്ട എഴുത്തിന്റെ പുകഞ്ഞു നീറിക്കൊണ്ടിരില്‍ക്കുന്ന പകയുടേയും പ്രതികാരത്തിന്റെയും അസ്വസ്ഥത ബാക്കിയാക്കിയ വിഴുപ്പലക്കലുകള്‍ ഇല്ല.
സവര്‍ണ്ണ-അവര്‍ണ്ണ എഴുത്തിന്റെയും വരയുടെയും കവിതകളുടേയും വാക്കിന്റെയും വേലിക്കെട്ടുകള്‍ ഇല്ല,
പൗരസ്ത്യ-പശ്ചാത്യ രാഷ്ട്ര മതിലുകെട്ടിത്തിരിക്കലില്ല.

എല്ലാവര്‍ക്കും അവരുടെതായ രാഷ്ട്രീയമുണ്ട്‌, മത വിശ്വാസമുണ്ട്‌, എന്നാല്‍ അതിനുള്ളില്‍ നിന്നു കൊണ്ടു തന്നെ പൊതുവായ മറ്റൊരു ലക്ഷ്യത്തിനു കൂട്ടു ചേരാന്‍ നമുക്കു പ്രയാസമില്ല എന്നതിന്റെ പ്രത്യക്ഷ തെളിവാണു ഡാഫോഡയില്‍ ഇന്‍ ഡസര്‍ട്ട്‌.
അതു കൊണ്ടു തന്നെ ഈ സംഘംചേരല്‍ എനിക്കു വളരെ പ്രിയപ്പെട്ടതാകുന്നു.
ഈ സംഘത്തിന്റെ മൂന്നാം ജന്മദിനത്തോടനുബന്ധിച്ചു നടത്തിയ ഒരു സാധാരണ ഒത്തു ചേരലിന്റെ ചില ദൃശ്യങ്ങള്‍ കാണുക.