2015, ഡിസംബർ 9, ബുധനാഴ്‌ച

റ്റു ഹാഫ്സ് മേക്ക് സേഫ്സ്.

പത്താംക്ലാസ്സിൽ പഠിച്ചിരുന്ന അന്ന് എന്നെ ടൗണിൽ ടൂഷൻ പഠിക്കാൻ വിട്ടിരുന്നു.
(സിനിമ കാണാൻ വിട്ടിരുന്നു) എന്നു എഴുതുന്നതാവു ശരി. ;)
ട്യൂഷൻ സെൻററിൻറെ   തൊട്ടടുത്തു തന്നെയാണ് ടാക്കീസ്.
ഇടവേളക്കു പുറത്തിറങ്ങുന്ന പ്രേക്ഷകർ മൂത്രമൊഴിക്കുന്നതു ഞങ്ങളുടെ ട്യൂഷൻ സെൻററിനു നേരെ നോക്കിയാണ്. ഇടക്കൊരു മതിലുണ്ടായിരുന്നതിനാലും സൂം ചെയ്യാവുന്ന സുനകൾ ഒന്നും അന്നില്ലായിരുന്നതിനാലും സംഗതി സദാചാര ലംഘനമല്ലാതെ തുടർന്നു.

എന്നെ ആ ട്യൂഷന്  ചേർക്കാൻ ഉപ്പ തന്നെയാണ് കൊണ്ടു പോയത്.
പക്ഷെ  ടാക്കീസും ട്യൂഷൻ സെൻററും തമ്മലെ പ്രണയിച്ചുള്ള നിൽപ്പു കണ്ടിട്ടു ഉപ്പാക്കു അത്ര സുഖിച്ചില്ല.
"ഇവടെ പഠിച്ചാൽ ഞാൻ ഫീസും ഓൻ സിൽമക്കു ടിക്കറ്റും കൊടുത്തു മുടിയും"
ഉപ്പ   പ്രിൻസിപ്പാൾ കൃഷ്ണകുമാറിനോടു    മഹസ്സലാമ പറഞ്ഞു എണീറ്റു.
പ്രിൻസിപ്പാൾ വളരെ,സമർത്ഥമായി വാചകമടിച്ചു ഉപ്പാനെ വീഴ്ത്തി."  വിസ്ഢത്തിലെ" ഒരുകുട്ടിയെ "പെരുമാളിൽ" കണ്ടു വെന്നു ആരെങ്കിലും തെളിയിച്ചാൽ അടച്ച ഫീസൊക്കെ തിരിച്ചു തരാമെന്നു ബെറ്റും വെച്ച് എന്നെ അവിടെ ചേർത്തു.
ടാക്കീസിനടുത്ത് ട്യൂഷൻ സെൻറർ ആയതിനാൽ  ആ മൈനസ് പോയൻറ്  വഴിയുള്ള ബിസ്നസ്  ചോർച്ച തടയാൻ പ്രിൻസിപ്പാൾ അത്യാവശ്യം പോയൻറുകൾ റഫർ ചെയ്തു പ്രിപ്പേർഡ് ആണെന്നു ഞങ്ങൾക്കു പിന്നെ  പിന്നെ മനസ്സിലായി.
കുട്ടികളെ തിയേറ്ററുകാണാതെ,  വളർത്താൻ അദ്ദേഹം ആത്മാർത്ഥതയോടെ അശ്രാന്ത പരിശ്രമവും നടത്തിയിരുന്നു കെട്ടോ...!
ക്ലാസ്സുകൾ  കൃത്യം സിനിമാ സമയമനുസരിച്ചു മോണിംഗ് ഷോയുടേയും മാറ്റിനിയുടേയും സമയത്തായിരിക്കും.
ആരെങ്കിലും ക്ലാസ്സിലില്ലെങ്കിൽ കൃത്യം വീട്ടിലറിയിക്കും.

രണ്ടു വിഷയമാണു  ഒരു ദിവസത്തെ ട്യൂഷൻ.
മാത്സ് എന്നുമുണ്ടാവും.
അറ്റൻഡൻസ് എടുക്കുന്നത്  മാത് സ് എടുക്കുന്ന പ്രിൻസിപ്പാൾ.  
മറ്റേ വിഷയത്തിനു വേറെ മാഷമ്മാർ. 
ഒന്നരാടം മാത്സ് ആദ്യവും അവസാനവുമായി  പരിയേഡുകൾ മാറി വരും.

എന്നിട്ടും ഞങ്ങളിൽ ചിലർ പ്രിൻസിപ്പാളെ കണ്ണു വെട്ടിച്ചു സിനിമക്കു പോയി.
ഒരു സിനിമ രണ്ടു പാതിയായി ആണ് കാണുക.
പുതിയ സിനിമ മാറുമ്പോൾ ഇടവേളക്കു പുറത്തിറങ്ങുന്ന പ്രേക്ഷകരുംഞങ്ങളുടെ പിരിയേഡ് മാറ്റവും സമരസപ്പെട്ടു വരുമ്പേൾ ഞങ്ങൾ പ്ലാൻ ചെയ്യും ആദ്യം മാത്സല്ലാത്ത ദിവസം,മാറ്റിനി സിനിമക്കു  പോകും. ടിക്കറ്റ് മുറിച്ചു അകത്തു കയറ്റുന്ന സുകുവുമായി അയൽവാസി ബന്ധം   സ്ഥാപിച്ചെടുത്തിരുന്നു. അതുകൊണ്ട് കൃത്യ സമയം,ചെന്നു ടിക്കറ്റ് മുറിച്ചു കയറുകയേ വേണ്ടൂ.
ഇൻറെർവെൽ വരെ,സിനിമ കാണും പിന്നെ സുകു വുനോടു നാളെ വന്നു കണ്ടോളാമെന്നു പറഞ്ഞു ട്യൂഷൻ,സെൻററിലേക്കോട്ടമാണ്. പുസ്തകം അവിടെ നേരത്തെ വെച്ചിരിക്കുന്നതിനാൽ ആരും സംശയിക്കില്ല. 60 ൽ അധികം കുട്ടികൾ ഉണ്ടായിരുന്നതിനാലും  ഇടക്കിടെ,മാറുന്ന,മാഷമ്മാർക്കൊന്നും പ്രിൻസിപ്പാളിൻറെയത്ര ആത്മാർത്ഥതയില്ലാത്തതിനായും ആബ്സെൻറാവുന്നവരെയൊന്നും  ആരും ഗൗനിച്ചിരുന്നില്ല.
പിറ്റേ ദിവസം ഇൻറെർവെല്ലിനു ശേഷം ചെന്നു സുകു വിനെ,കണ്ടും കാണാതെയും ബാക്കി സിനിമ കാണും.

അന്നു പകുതി കണ്ടു നിർത്തി ബാക്കി കാണാതെ പോയ ഒരു സിനിമ  " ഇതാ ഇവടെ വരെ" ഈയിടെ യുട്യൂബിൽ നിന്നു കണ്ടപ്പോൾ ഇതെല്ലാം ഓർത്തു പോയി..


1 അഭിപ്രായം:

Shahid Ibrahim പറഞ്ഞു...

ഓർമ്മകൾക്കെന്തു സുഗദധം