2008, ജൂൺ 26, വ്യാഴാഴ്‌ച

ഒരു ബ്ലോഗെഴുത്തുകാരന്റെ ആകുലതകള്‍, കാരിയുടെയും.

ഈ "മാഷിന്റെ തൂലിക" എന്ന ഈ ബ്ലോഗില്‍ ഭാവന ചേര്‍ക്കാതെ എഴുതാനുള്ളതാണ്‌.
വീക്ഷണങ്ങളും പ്രതികരണങ്ങളും സമചിത്തതയോടെ ബഹുജനസമക്ഷം അവതരിപ്പിക്കാനുള്ളത്‌.

അതിനാല്‍ മുഖവുരയില്ലാതെ സത്യസന്ധമായി പറഞ്ഞു തീര്‍ക്കട്ടെ!
തുഷാരത്തുള്ളികൾ ‍ എന്നും " ജ്വാല
എന്നും പേരുള്ള രണ്ടു ബ്ലോഗുകളിലായി ഞാനും എന്റെ ജീവിതപങ്കാളിയും അസോസിയേറ്റു എഴുത്തു പങ്കാളികളായി ബ്ലോഗെഴുതാന്‍ തുടങ്ങിയിട്ടു ഏകദേശം മൂന്നു വര്‍ഷം തികയുന്നു.
രണ്ടിലും രണ്ടാളുടെയും പങ്കു എകദേശം സമാസമമാണ്‌.
ആശയം സംഭാവനചെയ്യുന്നതൊരാളാണെങ്കില്‍ വരികള്‍ മറ്റൊരാള്‍.
തിരുത്തലും മാറ്റിയെഴുതലുമായി എതാണു ഞാന്‍ എഴുതിയതെന്നോ സാബിയെഴുതിയതെന്നോ വ്യക്‍തമാക്കാന്‍ പറ്റാത്ത വിധത്തില്‍ ലയിച്ചു ചേര്‍ന്ന എണ്ണം നൂറോളം എത്തിയ ഈ സൃഷ്ടികള്‍ മുഴുവന്‍ ആദ്യമൊക്കെ എന്റെ മാത്രം പേരിലായിരുന്നു പബ്ലിഷു ചെയ്തിരുന്നത്‌.
അതിലുള്ള കുറ്റബോധമാണു പിന്നീട്‌ സ്ത്രീയാഖ്യായിക സൃഷ്ടികള്‍ "ജ്വാല"യില്‍ സാബിയുടെ പേരിലും,
പുരുഷാഖ്യായിക സൃഷ്ടികള്‍ തുഷാരത്തുള്ളികളില്‍ എന്റെ പേരിലും പബ്ലിഷു ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചതിനു നിദാനം.

ഈ രീതി വായനസുഖം തരുന്നു എന്നു ഈ സത്യമറിയാവുന്ന ഞങ്ങളുടെ അടുത്ത കൂട്ടുകാര്‍ അഭിനന്ദിക്കുകയും ചെയ്തു.
ചുരുക്കം ചില (ഞങ്ങളുമായി വളരെ അടുത്ത) ബ്ലോഗുസുഹൃത്തുക്കള്‍ക്ക്‌ ഇതൊക്കെ അറിയുകയും ചെയ്യാം.
വായനാരസം കളയേണ്ടതില്ല എന്ന നിലക്കാണു ഇതു ബ്ലോഗുമതിലില്‍ അതു ഒട്ടിച്ചു കൂടുതല്‍ പരസ്യം ചെയ്യാതിരുന്നതും.

സ്ത്രീ നാമത്തില്‍ എഴുതുന്ന പുരുഷബ്ലോഗേര്‍സും, പുരുഷഗുണത്തിലെഴുതുന്ന സ്ത്രീ ബ്ലോഗേര്‍സും, സ്ത്രീയോ പുരുഷനോ എന്നറിയാത്ത അണോണി ബ്ലോഗേര്‍സും നിറഞ്ഞു നില്‍ക്കുന്ന ബൂലോഗത്തു ആണെഴുത്തിന്റെയും പെണ്ണെഴുത്തിന്റെയും ഇല്ലാത്ത വ്യത്യാസത്തെപെറ്റി വാചാലമാകുകയും വിവാദങ്ങള്‍ വിളിച്ചു കൂട്ടുകയും തല്ലിപ്പിരിയുകയും ചെയ്യുന്ന ബൂലോഗത്തെ പ്രായോഗികമായി ഒന്നു പരിഹസിക്കുകയും തിരുത്തുകയും കൂടിയായിരുന്നു ഞങ്ങളുടെ ഉദ്ദ്യേശ്യം.

പെണ്ണെഴുത്തെന്നും ആണെഴുത്തെന്നും വേരിട്ടു തരം തിരിക്കുന്നത്‌ അവയിലെ അപൂര്‍ണ്ണതകൊണ്ടാണോ അതോ എന്തെങ്കിലും സംവരണം പ്രതീക്ഷിച്ചാണോ എന്നു ഞങ്ങള്‍ പലപ്പോഴും ചര്‍ച്ച ചെയ്തിരുന്നു.
പെണ്ണിനു മനസ്സിലാക്കാന്‍ വിഷമമുള്ളതുള്ളതിനാലോ അതോ പെണ്ണിന്റെ മനസ്സറിയാതെ എഴുതുന്നതാണോ ആണെഴുത്തെന്നും തിരിച്ചെന്നും എന്നു ഞങ്ങള്‍ പരസ്പരം ചോദിച്ചിരുന്നു.
എങ്കില്‍ അതു പരിഹരിക്കാന്‍ രണ്ടുമനസ്സും ചേര്‍ന്നു ചിന്തകളെ ലയിപ്പിച്ചാല്‍ പൂര്‍ണ്ണമായ ഒരു മനുഷ്യെഴുത്തു സാധ്യമല്ലെ? എന്ന ചിന്തയുടെ ഫലമായിരുന്നു ഞങ്ങളുടെ അസോസിയേറ്റു രചനാ രീതി.
അതു വിജയിക്കുകയും ചെയ്തതാണ്‌.
കമന്റുകളുടെ ആധിക്യമല്ലായിരുന്നു ഈ നിഗമനത്തിനടിസ്ഥാനം.
മറിച്ചു പ്രതികരിച്ച ആളുകളുടെ അന്തസ്സും അവരിട്ട അഭിപ്രായങ്ങളിലെ ഉയര്‍ന്ന നിലവാരവും തന്നെയാണ്‌.
ഒരു സ്ത്രീ ബ്ലോഗറുടെ പോസ്റ്റ്‌ എന്നതു കൊണ്ടു മാത്രം ആ നിലയില്‍ ജ്വാലയില്‍ വന്നു ആരും കമണ്ടിട്ടിട്ടില്ല എന്നതും വളരെ മാന്യമായ രീതിയിലേ അതില്‍ വായനക്കാര്‍ ഇടപെട്ടിരുന്നുള്ളൂ എന്നതുമാണ്‌ ആ ബ്ലോഗു ഇത്രയും കാലം നീണ്ടു നിന്നതും അതിനു നല്ല വായനക്കാര്‍ ഉണ്ടായതും.

പഴയതലമുറയിലെ എഴുത്തുകാരെക്കാള്‍ നാം ഒരുപാടു പുണ്യം അനുഭവിക്കുന്നവരാണെന്നു മറക്കരുത്‌.
പുസ്തകത്തില്‍ നിന്നും സ്ക്രീനില്‍ നിന്നും വായിക്കാന്‍ ഭാഗ്യവും കഴിവും കിട്ടിയവരാണു നാം.
എഴുതാന്‍ കഴിവുള്ള പലര്‍ക്കും ഇന്റര്‍നെറ്റും കമ്പൂട്ടരും ബാലികേറാമലയായി തന്നെ നില്‍ക്കുമ്പോള്‍ അതിനു ഭാഗ്യവും സമയവും സന്ദര്‍ഭവും കിട്ടിയ നാം അതിനെ നവീനരീതിയില്‍ ഉപയോഗിക്കണം.
പഴയതലമുറയിലെ ഇഗോക്ലാഷൂമാത്രമുള്ള എഴുത്തുകാരെയും കവികളെപ്പോലെയുംചിത്രകാരന്മാരെപ്പോലെയും ശില്‍പികളെപ്പോലെയായാല്‍ ഈ മള്‍ട്ടി സ്കില്‍ നേടിയ നാം അവരില്‍ നിന്നെങ്ങനെയാണു മികച്ചവരാകുന്നത്‌.

മാത്രമല്ല ഇനിയുള്ള വായനയുടെ രസച്ചരടറുക്കുന്ന രീതിയില്‍ ഞങ്ങളുടെ അസോസിയേറ്റ്‌ എഴുത്തു രീതിയിലെ കറാരുകളും സ്വകാര്യതകളും ഇങ്ങനെ പരസ്യമാക്കേണ്ടി വന്നതില്‍ വല്ലാത്ത വിഷമമുണ്ട്. പക്ഷെ ഇതനിവാര്യമായ വെളിപ്പെടുത്തലുകളായിരുന്നു എന്നുകരുതി ആശ്വസിക്കാനാണു ശ്രമം.
----------------------------------

34880

9 അഭിപ്രായങ്ങൾ:

സുല്‍ |Sul പറഞ്ഞു...

ആകുലതകള്‍ക്കെല്ലാം അവധികൊടുത്ത് എഴുത്തു തുടരുക മാഷെ. ഏതായാലും വഴുവഴുപ്പുള്ള വരമ്പില്‍ നടക്കുമ്പോള്‍ പിന്നിലൂടെ ഒന്ന് കണ്ണോടിക്കുന്നത് നല്ലതാണെന്നറിഞ്ഞില്ലേ.

-സുല്‍

Areekkodan | അരീക്കോടന്‍ പറഞ്ഞു...

തുടരുക മാഷെ. തുടരുക ....

ശാലിനി പറഞ്ഞു...

സാബി എഴുതിയ ആ മെയില്‍ എന്തിനാണ് ഇവിടെ ഇട്ടിരിക്കുന്നത്? അതില്ലാതെ തന്നെ വിശ്വസിക്കുന്നവര്‍ വിശ്വസിച്ചാല്‍ മതി എന്നു കരുതരുതോ? എല്ലാവരേയും വിശ്വസിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്, അവനവന്റെ മനസാക്ഷിയേയും ദൈവത്തേയും മാനിച്ചാല്‍ പോരേ. താങ്കളുടെ ഭാര്യ താങ്കള്‍ക്കെഴുതിയ ആ വ്യക്തിപരമായ മെയില്‍ ഇവിടെ കീറിമുറിക്കാന്‍ ഇട്ടുകൊടുക്കേണ്ടിയിരുന്നില്ല, ബ്ലോഗിനേക്കാള്‍ വലുതും പ്രധാനവും ജീവിതമാണ്. സാബിയുടെ ആ മെയിലിലെ വാക്കുകള്‍ ഉപയോഗിച്ച് ഇനി അനോണികള്‍ അവരെ ആവശ്യമില്ലാത്താതൊക്കെ പറയുന്നതിനു മുന്‍പ് അത് ഇവിടെനിന്ന് നീക്കും എന്ന് പ്രതീക്ഷിക്കുന്നു.

ആകുലതകള്‍ക്കു പുറകേ പോയാല്‍ അതിനേ നേരം കാണൂ. ആ സമയംകൊണ്ട് ജ്വാലയി ഒരു പോസ്റ്റിടൂ.

സാബീ :)

Shaf പറഞ്ഞു...

ആകുലതകളില്‍ നിന്ന് മോചനമില്ല അത് നീന്തികയറൂകയെന്നെല്ലാതെ...
അത്മാര്‍ത്ഥയില്‍ ചാലിച്ചതാണ് ഈ വരികള്‍ എന്ന് പെട്ടെന്ന് മനസ്സിലാക്കാം..
ചെയ്യുന്നതിനോടും എഴുതുന്നതിനോടുമുള്ള കളങ്കമില്ലാത്ത അത്മാര്‍ത്ഥത...
ബ്ലോഗ് ഒരു മാധ്യമമാണ്, മാധ്യമമാകട്ടെ ഏറ്റവും വലിയ ആയുധവും..ദുശിച്ചൊരു സമ്മൂഹത്തിന്റെ വാക്താക്കളാണ് നാം എന്നത് നാം സമ്മതിച്ചില്ലെങിലും അതോരു പരമാര്‍ത്ഥമല്ലെ..?
ആ സമൂഹത്തിലാണീ ബ്ലോഗുകളും ബ്ലോഗറും വലിയ മാന്യതോന്നും പ്രതീക്ഷിക്കാനില്ല..
നമ്മുടെ ചിന്തകളും കൃതികളും പ്രസിദ്ധീകരിക്കാനുമുള്ളതാണ് ബ്ലോഗുകള്‍..നമ്മളില്‍നിന്നുയര്‍ന്നുവരുന്നചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കുവേണ്ടി സ്വന്തം മനസ്സാക്ഷിയിലേക്ക് കാതോര്‍ക്കുക അവിടെ നാം വിജയിച്ചാല്‍ മറ്റോന്നും കാര്യമാക്കേണ്ട.എഴുത്തിനെ സ്നേഹിക്കുന്നവര്‍ വായിക്കും വായിച്ചവരില്‍ നാലിലോരാള്‍ അഭിപ്രായം പറയും അതില്‍ രണ്ടു പേര്‍ ഒരു പേരിനുമാത്രവും (?):) അവിടെ കൂടുതല്‍ പ്രതീക്ഷിക്കാതിര്‍ക്കുന്നതാണ് നല്ലത്..
--
ഒരു സൃഷ്ടിയില്‍ സ്ത്രീ എഴുതിയതോ പുരുഷനെഴുതിയതോ എന്നതില്‍ പ്രസക്തിയുണ്ടോ? അങ്ങനെ എനിക്കു തോന്നിയിട്ടില്ല..മാഷെ നിങ്ങളുടെ നിങ്ങളുടെ രസതന്ത്രം വെച്ചുനോക്കുമ്പോള്‍ ആ കുറ്റബോധത്തിനെന്താണു പ്രസക്തി..
--
മൃഗങ്ങള്‍ക്കുമാത്രമെ ദൈവം അവയെ സൃഷ്ടിക്കുമ്പോള്‍ തന്നെ അവരുടെ ജീവിതത്തിനുവേണ്ട അറിവും നല്‍കിയിട്ടുള്ളൂ അതുകൊണ്ടാണ് ചിതലിനു ഒരു വാസ്തുശില്പിയുടേയും സഹായമില്ലാതെ മികച്ചകൂടുണ്ടാക്കാന്‍ കഴിയുന്നത് പ്ക്ഷെ മനുഷ്യന്റെ അവസ്ത്ഥ വ്യതിസ്ത്ഥമാണ് അവന്‍‌നേടിയതെല്ലാം ഈ ഭൂമുഖത്ത് കിട്ടിയതാണ് ബുക്കുകളിലൂടെയും മറ്റുമാധ്യമങ്ങളിലൂടേയും അതുകൊണ്ട് തന്നെ ഒരാളുടെ ചിന്തയും നൈസര്‍ഗികമായ വാസനയും മറ്റോരാളുമായി സാമ്യമുണ്ടാകുക എന്നത് യാദൃശ്ചികം..അതില്‍കവിഞ്ഞോന്നുമില്ല..ബോധപൂര്‍വമുള്ള പകര്‍ത്തലല്ല അത് എന്നത് മാഷിനേയും മാഷിന്റെ ബ്ലോഗുകള്‍ വായിച്ചവര്‍ക്കും മനസ്സിലാക്കാന്‍പറ്റും എല്ലാകാര്യങ്ങളും കണ്ണുകൊണ്ട് കാണാന്‍പറ്റില്ല അകകണ്ണെങ്കിലും തുറന്നുവെച്ചില്ലെങ്കില്‍..
--
എഴുത്തിനോടുള്ള മാഷിന്റെ ആത്മാര്‍ത്ഥതക്കുള്ള കമറ്റ്ന്‍ ഒപ്പം മാഷിനും പ്രിയതമക്കും ഭാവുകങ്ങളും.

ഷഫ്

സാബി പറഞ്ഞു...

ശാലിനി
ഒരു പിച്ച്!
സ്നേഹത്തിന്റെ,
വിശ്വാസത്തിന്റെ
ഹൃദയത്തില്‍ നിന്നു ഊറ്റിയെടുത്തത്!

ശാലിനി പറഞ്ഞു...

സാബി, കൂട്ടുകാരികളുടെ പിച്ചുകിട്ടിയിട്ട് ഒരുപാടുനാളായി. അതുകൊണ്ട് സന്തോഷത്തോടെ സ്വീകരിക്കുന്നു.

മാഷിനും നല്ല ചൂരല്‍ പിച്ച് കിട്ടികാണുമെന്നു കരുതുന്നു.

Kaithamullu പറഞ്ഞു...

മാഷെ,സാബീ,
ഒരു നീണ്ട കമെന്റെഴുതി.
പക്ഷെ എന്റെ കമ്പൂട്ടറത് വിഴുങ്ങിക്കളഞ്ഞു!
സാരല്യ,
നേരില്‍ കാണുമ്പോള്‍ പറയാം,എല്ലാം.

Sharu (Ansha Muneer) പറഞ്ഞു...

നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും വായിക്കുന്നതും എല്ലാം നമ്മുടെ എഴുത്തിന്റെ ഒരു പരിധിവരെ സ്വാധീനിക്കുന്നുണ്ട്. ഒന്നും കാണാതെയും കേല്‍ക്കാതെയും അറിയാതെയും ഇരുന്നാല്‍ എഴുതാനും ഒന്നും കാണില്ല. കാരണം നമ്മൂടെ ഒക്കെ അനുഭവങ്ങളാണ് രചനകളായി പരിണമിക്കുന്നത്. അതില്‍ കുറച്ച് ഭാവനയും.
അതുകൊണ്ടു തനെ ചിന്താരീതിയിലും എഴുതുന്ന വിഷയത്തിലും ചില സാമ്യങ്ങള്‍ കണ്ടേക്കാം. അത് സ്വാഭാവികമാണ്. അതിനാല്‍ ഇത്തരത്തിലുള്ള ആരോപണങ്ങളും കമ്മന്റുകളും ഒന്നും കണക്കിലെടുക്കേണ്ടതില്ല. തുടര്‍ന്നും നല്ല രീതിയില്‍ നല്ല വിഷയങ്ങളെ കുറിച്ച് ആകുലതകളൊന്നുമില്ലാതെ എഴുതൂ... ആശംസകള്‍